ഉദുമ സ്വദേശിയായ യുവാവിനെ വയനാട്ടിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jul 19, 2015, 11:47 IST
ഉദുമ: (www.kasargodvartha.com 19.07.2015) ഉദുമ മുതിയക്കാല്‍ കുതിരക്കോട് സ്വദേശിയായ യുവാവിനെ വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതിയക്കാല്‍ കുതിരക്കോട്ടെ ഓട്ടോ ഡ്രൈവര്‍ സുരേഷ്-ആശാലത ദമ്പതികളുടെ മകന്‍ മഞ്ചേഷി(21)നെയാണ് വൈത്തിരി വില്ല റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിസോര്‍ട്ടിന് ചേര്‍ന്നുള്ള വാട്ടര്‍ ടാങ്കിലാണ് മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്. റിസോര്‍ട്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് സംസാരിച്ച് റിസോര്‍ട്ടിന് പുറത്തിറങ്ങിയതായിരുന്നു മഞ്ചേഷ്. പിന്നീട് യുവാവിനെ കാണാതായെന്നാണ് റിസോര്‍ട്ട് അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. ഇത് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചത്.
റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മഞ്ചേഷ് ഫോണില്‍ സംസാരിക്കുന്നതും, ഇറങ്ങിപ്പോകുന്നതുമായ ഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ ശേഷമാണ് മഞ്ചേഷ് വൈത്തിരിയിലെ റിസോര്‍ട്ടില്‍ ജോലിക്ക് ചേര്‍ന്നത്.
ജോലിക്ക് കയറി ഒരു വര്‍ഷം തികയും മുമ്പാണ് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ശ്രുതി, മല്ലേഷ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി)
(UPDATED)

Keywords : Udma, Kasaragod, Kerala, Death, Muthiyakkal, Manjesh, Wayanadu, Resort.
Advertisement: