city-gold-ad-for-blogger

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

30-year-old youth found dead inside house in Udma Kottappara; Bekal police register case.
Photo: Special Arrangement/ Enhanced by Pixverse

● കോട്ടപ്പാറ ഹൗസിൽ മുഹമ്മദ് അൻസഫാണ് മരിച്ചത്
● ബന്ധു കെ എ സെയ്ദലവിയുടെ പരാതിയിലാണ് ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്
● ആഷിഖ്- പരേതയായ സൈബുന്നീസ ദമ്പതികളുടെ മകനാണ് മുഹമ്മദ് അൻസഫ്

ഉദുമ: (KasargodVartha) കൊട്ടിക്കുളം കോട്ടപ്പാറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പാറ ഹൗസിൽ മുഹമ്മദ് അൻസഫ് (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച (02.06.2026) ഉച്ചയ്ക്ക് രണ്ടര മണിക്കും വൈകിട്ട് ആറര മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്.

വീടിന്‍റെ മുകള്‍ നിലയുള്ള ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബന്ധുവായ പള്ളിക്കര സ്വദേശി കെ എ സെയ്ദലവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിഎൻഎസ്എസ് വകുപ്പ് 194 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷമേ വ്യക്തമാകൂ.

നേരത്തേ വിദേശത്തായിരുന്ന അഷ്ക്കറലി നാട്ടിൽ മറ്റ് ജോലികൾ ചെയ്തുവരികയാണ്. ആഷിഖ്-പരേതയായ സൈബുന്നീസ ദമ്പതികളുടെ മകനാണ്. അർഷാദ്, അർഷാന എന്നിവർ സഹോദരങ്ങളാണ്.

വിദേശത്തായിരുന്ന മൂത്ത സഹോദരൻ അർഷാദ് മരണ വിവരമറിഞ്ഞ് ബുധനാഴ്ച (03.06.2026) രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ ഖബറടക്കം നടത്തും.

ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വരാ‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: A 30-year-old man, Muhammad Ansaf, was found dead in his house in Kottikkulam, Udma, prompting the Bekal police to register a case of unnatural death.

#Udma #KasaragodNews #BekalPolice #UnnaturalDeath #KeralaPolice #LocalNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia