city-gold-ad-for-blogger

നബിദിന റാലിക്ക് ശേഷം വീട്ടിലെത്തിയ സാമൂഹ്യ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു; നാടിന് ദുഃഖം

Social Worker Ubaidulla Kadavath Collapses and Dies After Prophet's Birthday Rally in Kasaragod
Photo Credit: Special Arrangement

• വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.

• ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

• ഖാസി സി.എം. അബ്ദുല്ല മൗലവി ആക്ഷൻ കമ്മറ്റിയിൽ സജീവമായിരുന്നു.

• സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

• ഉബൈദുല്ലയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.

കാസർകോട്: (KasargodVartha) നബിദിന റാലിയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ സാമൂഹ്യ പ്രവർത്തകൻ ഉബൈദുല്ല കടവത്ത് (59) കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിവിധ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന ഉബൈദുല്ലയുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

വെള്ളിയാഴ്ച രാവിലെ ബങ്കര കുന്നിൽ നടന്ന നബിദിനറാലിയിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. റാലിക്ക് ശേഷം രാവിലെ 10.30 മണിയോടെ വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

മേൽപറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരിൽ താമസക്കാരനുമാണ് ഉബൈദുല്ല. ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആക്ഷൻ കമ്മിറ്റിയുടെ ജോയിന്റ് കൺവീനറായി പ്രവർത്തിച്ചു വരികയായിരുന്നു. എൻ.സി.പി. ശരദ് പവാർ വിഭാഗം കാസർകോട് ബ്ലോക്ക് മുൻ പ്രസിഡന്റും നിലവിൽ ജില്ലാ നിർവാഹക സമിതി അംഗവുമാണ്. ജില്ലാ ജനകീയ നീതിവേദി ഉൾപ്പെടെ നിരവധി സംഘടനകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ബങ്കരക്കുന്ന് കുദൂർ റോഡ് നന്നാക്കുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്നു.

പരേതരായ അബ്ദുൽ റഹ്മാൻ-ബീഫാത്തിമ ദമ്പതികളുടെ മകനാണ് ഉബൈദുല്ല. പഴയ ബസ് സ്റ്റാൻഡിലെ ദർബാർ ഹോട്ടലുമായി ബന്ധപ്പെട്ടും ഇതിന് സമീപമുണ്ടായിരുന്ന പഴക്കടയിലും പിതാവിനും സഹോദരനുമൊപ്പം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നു. അദ്ദേഹം ഒരു പ്രവാസി കൂടിയായിരുന്നു.

ഭാര്യ: ഫരീദ. മക്കൾ: ഹുനൈഫ് (ഇന്റീരിയൽ ഡിസൈനർ/ എഞ്ചിനീയർ), അബ്ദുല്ല, അബൂബക്കർ സിദ്ദീഖ് (ഇരുവരും ദുബൈ). മരുമകൾ: ഷിഫാന. സഹോദരങ്ങൾ: സുബൈർ കടവത്ത് (കളനാട്), ഫാറുഖ്, മുനീർ, അക്ബർ, ഖദീജ, ഉമ്മു ഹലീമ, റഹ്മത്ത് ബീവി.

മൃതദേഹം വെള്ളിയാഴ്ച അസർ നിസ്കാര ശേഷം നെല്ലിക്കുന്ന് മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Updated

അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഈ വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ.

Article Summary: Social activist Ubaidulla Kadavath died after collapsing at home.

#Kasaragod #Obituary #UbaidullaKadavath #Kerala #SocialWorker #NabiDinam

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia