city-gold-ad-for-blogger

ആലംപാടി നൂറുല്‍ ഇസ്ലാം മദ്‌റസ സ്വദര്‍ മുഅല്ലിം ഉബൈദ് മൗലവി നിര്യാതനായി

ആലംപാടി: (www.kasargodvartha.com 14/11/2016) ആലംപാടി നൂറുല്‍ ഇസ്ലാം മദ്‌റസ സ്വദര്‍ മുഅല്ലിം ഉബൈദ് മൗലവി (58) നിര്യാതനായി. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഇരുപത്തിയഞ്ചു വര്‍ഷത്തോളം ആലംപാടി നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ സ്വദര്‍ മുഅല്ലിമായി സേവനമനുഷ്ടിച്ചിരുന്നു. മലപ്പുറം വിളിയില്‍ സ്വദേശിയാണ്.

ആലംപാടി നൂറുല്‍ ഇസ്ലാം മദ്‌റസ സ്വദര്‍ മുഅല്ലിം ഉബൈദ് മൗലവി നിര്യാതനായിഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയ ഉബൈദ് മൗലവി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഉവൈസ്, ജൂമാന. സഹോദരങ്ങള്‍: മുഹമ്മദ്, ഇസ്മാഈല്‍, സമദ്, സൈഫുന്നിസ, ഷറഫുന്നിസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിയോടെ മലപ്പുറം വിളിയില്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.


Keywords:  Obituary, Alampady, Madrasa, Swadher Muallim, Ubaid Moulavi, Malappuram, Viliyil, Native, Ubaid Moulavi Passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia