city-gold-ad-for-blogger

ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; തെയ്യം കാണാൻ പോവുകയായിരുന്ന 2 യുവാക്കൾ മരിച്ചു

Two youths heading to watch Theyyam die as bike hits parked lorry on National Highway at Padannakkad
Photo: Arranged

● പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ്, ആനന്ദകൃഷ്ണൻ എന്നിവരാണ് മരിച്ചത്
● കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രത്തിൽ തെയ്യം കാണാൻ പോവുകയായിരുന്നു ഇരുവരും
● അപകടത്തിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നു
● പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും

നീലേശ്വരം: (KasargodVartha) ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പടന്നക്കാട് നെഹ്റു കോളജിന് മുൻപിലാണ് വാഹനാപകടം ഉണ്ടായത്. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. അനുരാഗ് നീലേശ്വരം വസന്ത ഹോട്ടലിലെ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.

തെയ്യം കാണാനുള്ള യാത്ര ദുരന്തമായി

നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രത്തിൽ തെയ്യം കാണാൻ പോകുന്നതിനിടയിലാണ് അപകടം. നവംബർ രണ്ട് തിങ്കളാഴ്ച രാത്രി 9 മണിയോടെ പടന്നക്കാട് വെച്ചായിരുന്നു സംഭവം.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Two youths from Padinjattamkozhuval died after their bike hit a parked lorry at Padannakkad.

#KasargodVartha #KasaragodNews #RoadAccident #Padannakkad #Nileshwaram #NH66 #KeralaTraffic #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Betty Sarah
Betty Sarah

99 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia