city-gold-ad-for-blogger

പുത്തൂരില്‍ ഉത്സവത്തിനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 20.04.2014) കര്‍ണാടക പുത്തൂര്‍ വീരമംഗലയില്‍ കുമാരധാര നദിയില്‍ ഒഴുക്കില്‍ പെട്ട് മുള്ളേരിയ സ്വദേശിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുള്ളേരിയ ബീരംഗോളുവിലെ ബാലകൃഷ്ണ മണിയാണിയുടെ മകനും പുത്തൂരിലെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ മഹേഷ് (18), സഹപാഠിയും പുത്തൂരിലെ യശോദയുടെ മകനുമായ അജിത്(18) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവത്തിനു ശേഷം കുമാരധാര നദിയില്‍ നടന്ന ആറാട്ടു കാണാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ആറാട്ടിനു ശേഷം ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങി. അതിനിടയില്‍ പുഴയില്‍ മുങ്ങിയ ശരണ്‍ എന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മഹേഷും അജിത്തും മരിച്ചത്. ശരണ്‍ രക്ഷപ്പെടുകയും ചെയ്തു.

പുത്തൂരില്‍ ഉത്സവത്തിനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
അജിത്
പുത്തൂരില്‍ ഉത്സവത്തിനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
മഹേഷ്
മംഗലാപുരത്തു നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബാലകൃഷ്ണ മണിയാണി - ചന്ദ്രാവതി ദമ്പതികളുടെ ഏക മകനാണ് മഹേഷ്. അജിത്തും കുടുംബവും നേരത്തെ കിന്നിംഗാറിലായിരുന്നു താമസം. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ സംസ്‌ക്കരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mulleria, River, Drown, Death, Obituary, Kasaragod, Kerala, Puthur, Students, Mahesh, Ajith,Two PUC students drown in Kumaradhara during temple fest. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia