city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tragic Death | രണ്ടുമാസം ഗർഭിണിയായ യുവതി അസുഖത്തെ തുടർന്ന് മരിച്ചു

Two-Month Pregnant Woman Dies of Pneumonia
Photo: Arranged

● മരിച്ചത് മടിക്കൈ തീയ്യർപ്പാലം സ്വദേശി രജിത.
● കാഞ്ഞങ്ങാട്, മംഗളൂരു എന്നിവിടങ്ങളിൽ ചികിത്സ തേടി.
● രജിതയ്ക്ക് ഒരു കുഞ്ഞുണ്ട്.

 

മടിക്കൈ: (KasargodVartha) അസുഖത്തെ തുടർന്ന് രണ്ടുമാസം ഗർഭിണിയായ യുവതി മരിച്ചു. മടിക്കൈ തീയ്യർപ്പാലം മധുരക്കോട്ടെ രഞ്ജിത്തിന്റെ ഭാര്യ രജിത (28) ആണ് മരണപ്പെട്ടത്.

അസുഖത്തെ തുടർന്ന് രജിതയെ കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് രജിത മരണത്തിന് കീഴടങ്ങിയത്.

രജിതയ്ക്കും രഞ്ജിത്തിനും ഒരു കുഞ്ഞുണ്ട്. രജിതയുടെ അകാലത്തിലുള്ള വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

Rajitha (28), a two-month pregnant woman from Madikai, died of pneumonia. She was initially treated at a private hospital in Kanhangad and later moved to a hospital in Mangaluru where she succumbed to the illness. Rajitha is survived by her husband Ranjith and their child. Her untimely death has deeply saddened family and friends.

#PneumoniaDeath #PregnancyLoss #Kasaragod #TragicDeath #KeralaNews #MaternalHealth

 

 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia