പനി ബാധിച്ച് ചികിത്സയിലായിരുന്ന 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
● കുഡ്‌ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള രാജു – ശീതൾ ദമ്പതികളുടെ മകനാണ് മരിച്ചത്.
● പനിയായിരുന്ന കുഞ്ഞിന് പിന്നീട് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.
● തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● കാസർകോട് ടൗൺ പോലീസാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
● മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.
കാസർകോട്: (KasargodVartha) പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കുഡ്‌ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള രാജു – ശീതൾ ദമ്പതികളുടെ രണ്ട് മാസവും എട്ട് ദിവസവും പ്രായമുള്ള മകൻ റയാൻ ആണ് മരണത്തിന് കീഴടങ്ങിയത്. റയാന് ആദ്യം പനി ബാധിച്ചതിനെ തുടർന്ന് ഡോക്ടറെ കണ്ട് വീട്ടിൽ എത്തിയിരുന്നു. വൈകാതെ, കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിലായിരുന്നു
ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്ന് വ്യാഴാഴ്ച (30.10.2025) വൈകിട്ട് കുഞ്ഞിനെ കാസർകോട് ബാങ്ക് റോഡിലുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും റയാനെ രക്ഷിക്കാനായില്ല.
പോലീസ് ഇൻക്വസ്റ്റ് നടത്തി
കാസർകോട് ടൗൺ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച (31.10.2025) ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് ഈ വാർത്ത മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യൂ.
Article Summary: Two-month-old baby Riyan died in Kasaragod hospital after being treated for fever and severe breathing difficulty.
#Kasaragod #InfantDeath #BabyRiyan #FeverTragedy #ChildHealth #Kudlu






