city-gold-ad-for-blogger

Tragedy | രാമന്തളിയില്‍ ഗുഡ്‌സ് ഓടോറിക്ഷയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Two MGNREGS Workers Killed in Goods Auto Accident in Payyannur
Photo: Arranged

● ഗുരുതരമായി പരുക്കേറ്റയാളെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
● കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കാന്‍ പോകവെയായിരുന്നു അപകടം. 

പയ്യന്നൂര്‍: (KasargodVartha) രാമന്തളി കുരിശുമുക്കില്‍ വാഹനാപകടത്തില്‍ രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. കല്ലേറ്റുംകടവിലെ പി വി ശോഭ (PV Sobha-53), ടി വി യശോദ (TV Yeshoda-68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ബി പി ശ്രീലേഖയെ (49) പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാമന്തളി പഞ്ചായത് 5-ാം വാര്‍ഡിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തില്‍ നിന്നും മൂന്ന് പേര്‍ കുരിശുമുക്കില്‍ നിന്നും രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കാന്‍ പോകവെയായിരുന്നു അപകടം. 

കുരിശുമുക്ക്- ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്‌സ് ഓടോറിക്ഷ നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ച് മറിയുകയായിരുന്നു. ശോഭ സംഭവസ്ഥലത്തുവെച്ചും യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

#KeralaAccident #MGNREGS #RoadSafety #Tragedy #KeralaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Beta
Desk Beta

2940 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia