Accident | ബെംഗ്ളൂറിൽ ബൈക്കും ബസും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

● മരിച്ച രണ്ട് വിദ്യാർഥികളും കൊല്ലം അഞ്ചൽ സ്വദേശികളാണ്.
● ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് മരിച്ചത്.
● അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
ബെംഗ്ളുറു: (KasargodVartha) ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. ശനിയാഴ്ച രാത്രിയാണ് ബെംഗ്ളൂറിൽ ഇവർ വാഹനാപകടത്തിൽപ്പെട്ടത്. ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും കൊല്ലം അഞ്ചൽ സ്വദേശികളാണ്.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാർത്ഥിയെ ഗുരുതരമായ പരിക്കുകളോടെ ബെംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ചിത്രദുർഗ ജെസിആർ ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം.
ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Two Malayali nursing students died in a bike-bus collision in Bengaluru. The students were from Kollam, and another student was critically injured.
#BengaluruAccident #MalayaliStudents #NursingStudents #RoadAccident #Kollam #BengaluruNews