കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു
May 3, 2015, 18:10 IST
കാസര്‍കോട്: (www.kasargodvartha.com 03/05/2015) കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബായാര്‍ തലത്തടുക്കയിലെ നാരായണന്റെ മകന്‍ വിഷ്ണുഭട്ട് (40), കൂടാല്‍മേര്‍ക്കള നക്കരകടവ് ഹൗസിലെ നാരായണഭട്ട് (76) എന്നിവരാണ് മരിച്ചത്. നാരായണഭട്ട് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെച്ചും വിഷ്ണുഭട്ട് മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കട്ടത്തടുക്ക ജംഗ്ഷനിലാണ് അപകടം. മധൂരില്‍ നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും.
അപകടത്തില്‍ പരിക്കേറ്റ അംഗഡിമുഗറിലെ അനസ്, ബന്ധു ഇബ്രാഹിം എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കാറിലെ യാത്രക്കാരായിരുന്നു. ഇവര്‍ സഞ്ചരിച്ച കെഎല്‍ 14 എന്‍ 3829 ഐ20 കാറും കെഎല്‍ 14 എല്‍ 3741 നമ്പര്‍ ടിവിഎസ് വീഗോ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
മരിച്ച വിഷ്ണുഭട്ടും നാരായണഭട്ടും പാചക തൊഴിലാളികളാണ്. കട്ടത്തടുക്കയിലെ ഒരു വിവാഹ വീട്ടില്‍ പാചക ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടത്തില്‍ പെട്ടത്. വിവരമറിഞ്ഞ് കുമ്പള പോലീസും സ്ഥലത്തെത്തി. അപകടത്തില്‍ സ്‌കൂട്ടര്‍ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
വിഷ്ണുഭട്ടിന്റെ ഭാര്യ നാഗരത്‌ന. മക്കളില്ല. സഹോദരങ്ങള്‍: ഗോപാലകൃഷ്ണഭട്ട്, ഗണപതിഭട്ട്, ശ്യാംഭട്ട്, ജയറാംഭട്ട്, വെങ്കിടേശ്വരഭട്ട്.
നാരായണഭട്ടിന്റെ ഭാര്യ വെങ്കിടേശ്വരി. മക്കള്‍: ലക്ഷ്മി, ചന്ദ്രലേഖ. മരുമക്കള്‍: സുലേഖ, ഗോപാലകൃഷ്ണഭട്ട്. ഇരുവരുടേയും മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Accident, Death, Obituary, Car, Scooter, Hospital, Treatment, Puthige.
വിഷ്ണുഭട്ട് |
നാരായണഭട്ട് |