അണക്കെട്ടിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
Jan 31, 2021, 20:36 IST
കുമ്പള: (www.kasargodvartha.com 31.01.2021) അണക്കെട്ടിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ഇച്ചിലങ്കോട് ബംബ്രാണ അണക്കെട്ടിൽ കുളിക്കുന്നതിനിടയിലാണ് കുട്ടികൾ മുങ്ങി മരിച്ചത്. ബംബ്രാണ ബംബ്രാണയിലെ ശരീഫ് - ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (എട്ട്) എന്നിവരാണ് മരിച്ചത്.
ഞായറഴ്ച വൈകീട്ട് 5.45 മണിയോടെയാണ് സംഭവം. അണക്കെട്ടിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നാട്ടുകാരെയും വീട്ടുകാരെയും വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടുകിട്ടിയത്.
വിവരമറിഞ്ഞ് കുമ്പള എസ് ഐ സന്തോഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഭവം അറിഞ്ഞ് നിരവധി പേരാണ് അണക്കെട്ട് പരിസരത്ത് എത്തിചേർന്നത്.
Keywords: Kerala, News, Kasaragod, Kumbala, Brothers, Death, Drown, Top-Headlines, Two brothers drowned while bathing in the dam.
< !- START disable copy paste -->