ഉപ്പള പെരിങ്കടിയില്‍ രണ്ടര വയസ്സുകാരന്‍ ട്രെയിനിടിച്ച് മരിച്ചു
Sep 23, 2014, 17:00 IST
ഉപ്പള: (www.kasargodvartha.com 23.09.2014) ഉപ്പള പെരുങ്കടിയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഉപ്പള ടൗണിലെ ഇലക്ട്രീഷ്യന്‍ പെരിങ്കടി കുതുപ്പുളുവിലെ ആത്വിഫ് - ഖൈറുന്നിസ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാഹില്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10 മണിയോടെയാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന മദ്രാസ് മെയിലാണ് കുട്ടിയെ ഇടിച്ചത്. റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് ഓടിക്കയറിയതാണ് അപകടത്തിന് കാരണം.
സംഭവം കണ്ട ലോക്കോപൈലറ്റ് ട്രെയിന്‍ അല്‍പ ദൂരം നിര്‍ത്തുകയും ഇറങ്ങി വന്ന് നാട്ടുകാരോട് വിവരം പറയുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാഹില്‍ തല്‍ക്ഷണം മരിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റോളം സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ടു. കുട്ടിയുടെ മൃതദേഹം മാറ്റിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. എട്ട് മാസം പ്രായമുള്ള ആഇശ ഏക സഹോദരിയാണ്.

Keywords : Uppala, Train, Death, Obituary, Kasaragod, Child, Muhammed Sahil, Aathif.