മദമിളകിയ ആന പാപ്പാനെ എറിഞ്ഞ് കൊന്നു
Jan 3, 2013, 12:04 IST
പുത്തൂര്‍: മദമിളകിയ ആന പാപ്പാനെ ചുഴറ്റിയെറിഞ്ഞ് കൊന്നു.രണ്ടാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ചെ രണ്ട് മണിക്ക് പുത്തൂര്‍ സാല്‍മാറിലെ കെപ്പുളു എന്ന സ്ഥലത്താണ് സംഭവം. പാപ്പാന്‍ പടീലിലെ ചന്ദ്ര (45) ആണ് മരിച്ചത്.
പടീലില്‍ നിന്ന് ദര്‍ബയിലേക്ക് ലക്ഷ്മീശ എന്ന ആനയെ കൊണ്ടു പോകുന്നതിനിടയില്‍ കെപ്പുളുവില്‍ വെച്ച് മദമിളകിയ ആന ചന്ദ്രയെ ചുഴറ്റിയെറിയുകയായിരുന്നു. ചന്ദ്ര സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. രണ്ടാം പാപ്പാന്‍ രവിതേജ ഓടി രക്ഷപ്പെടുകയായിരുന്നു.

Keywords: Attack, Elephant, Pappan, Mahout, Chandra, Puthur, Kasaragod, Kerala, Kerala Vartha, Kerala News.