ഇ എം എസിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് തൃക്കരിപ്പൂരിലെ ടി വി കോരന്‍ അന്തരിച്ചു
Feb 1, 2019, 12:15 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.02.2019) ഇ എം എസിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് തൃക്കരിപ്പൂരിലെ ടി വി കോരന്‍ (93) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. കേരളം നിലവില്‍ വന്ന ശേഷം ആദ്യമായി നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ നിന്നും ഇ എം എസ് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ എതിരാളിയായി മത്സരിച്ചത് ടി വി കോരനയാരുന്നു.
തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരന്‍ കൂടിയായിരുന്നു. പയ്യന്നൂര്‍, തളിപ്പറമ്പിന്റെ കിഴക്കന്‍ മേഖല എന്നീ പ്രദേശങ്ങളെല്ലാം ഉള്‍പ്പെട്ടതായിരുന്നു നീലേശ്വരം ദ്വയാംഗ മണ്ഡലം. പൊതുവിഭാഗത്തില്‍ നിന്ന് ഒരാളെയും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാളെയുമാണ് തിരഞ്ഞെടുക്കേണ്ടത്. ജയിച്ചാല്‍ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെ ഇ എം എസിനെ നീലേശ്വരത്ത് മത്സരിപ്പിക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി.
കോണ്‍ഗ്രസ് ടി.എസ് തിരുമുമ്പിന്റെ സഹോദരനായ ഉണ്ണികൃഷ്ണന്‍ തിരുമുമ്പിനെ സ്ഥാനാര്‍ത്ഥിയാക്കി. പി.എസ്.പി. മുസ്ലിംലീഗുമായി ചേര്‍ന്ന് മൂന്നാംമുന്നണിയായി. പി.എസ്.പി. സ്ഥാനാര്‍ത്ഥി പാര്‍ട്ടി മണ്ഡലം സെക്രട്ടറി ടി.വി. കോരനായിരുന്നു. അന്ന് മത്സരിക്കുന്നതിനായി കോരന് കെട്ടിവെക്കാനുള്ള 250 രൂപ നല്‍കിയത് എന്‍ കെ ബാലകൃഷ്ണന്‍ ആയിരുന്നു.
സംവരണസീറ്റിലേക്ക് എം.വി. മാധവനാണ് പി എസ് പിക്കു വേണ്ടി മത്സരിച്ചത്. സി.പി.ഐക്കുവേണ്ടി കല്ലളന്‍ വൈദ്യരും കോണ്‍ഗ്രസ്സിനുവേണ്ടി പാപ്പിനിശ്ശേരിയിലെ കൊയോന്‍ അച്ചുവും പത്രിക നല്‍കി. പി.എസ്.പി. സ്ഥാനാര്‍ത്ഥിയായ മാധവന്റെ പത്രിക തള്ളിപ്പോയി. അങ്ങനെ രണ്ട് സീറ്റിലേക്കായി മൂന്ന് മുന്നണിക്കും കൂടി അഞ്ചു സ്ഥാനാര്‍ത്ഥികളായിരുന്നു.
അതോടെ പുതിയൊരാശയം ഉടലെടുത്തു. കോണ്‍ഗ്രസിന്റെ പൊതുവിഭാഗം സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ തിരുമുമ്പ് പിന്‍വാങ്ങുക, പൊതുവിഭാഗത്തില്‍ പി.എസ്.പി. സ്ഥാനാര്‍ത്ഥിയായ ടി.വി. കോരന് കോണ്‍ഗ്രസ് വോട്ടുചെയ്യുക. പകരം സംവരണവിഭാഗത്തില്‍ പി.എസ്.പി.യും ലീഗും കോണ്‍ഗ്രസ്സിന്റെ കൊയോന്‍ അച്ചുവിന് വോട്ട് ചെയ്യുക. 'ഓരോ വോട്ടും കുഞ്ഞിക്കോരന്, നമ്മുടെ പെട്ടി കുടില്‍പ്പെട്ടി'- എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. കുടിലായിരുന്നു കോരന്റെ ചിഹ്നം. പതിമൂവായിരം വോട്ടെങ്കിലും കിട്ടും, കെട്ടിവെച്ച തുക തിരികെ കിട്ടും എന്നേ പി എസ് പി കണക്കുകൂട്ടിയിരുന്നുള്ളൂ. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ കോരന് ഇരുപത്തിനാലായിരത്തിയിരുന്നൂറില്‍പ്പരം വോട്ട് കിട്ടിയിരുന്നു.
കോണ്‍ഗ്രസ്സിന് ഇരുപത്തൊന്നായിരത്തോളം വോട്ട്. ഇ.എം.എസിന് മുപ്പത്തെണ്ണായിരം വോട്ടുണ്ടായിരുന്നു. സി.പി.ഐ.യുടെ സംവരണ വിഭാഗം സ്ഥാനാര്‍ഥിക്ക് ഇ.എം.എസ്സിനേക്കാള്‍ ഏഴായിരത്തിനടുത്ത് വോട്ട് കൂടുതല്‍ കിട്ടിയത് മറ്റൊരത്ഭുതമായിരുന്നു. പ്രചരണ ചിലവായി അന്ന് കാണിച്ചത് 145 രൂപയായിരുന്നു.
കോണ്‍ഗ്രസും പി.എസ്.പിയും ലീഗും ധാരണയുണ്ടാക്കിയിരുന്നെങ്കില്‍ ഒന്നാം ഇ.എം.എസ്. മന്ത്രിസഭയുണ്ടാകുമായിരുന്നില്ലെന്ന് പിന്നീട് കോരന്‍ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. 126 അംഗ സഭയില്‍ 60 സീറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും 43 സീറ്റ് കോണ്‍ഗ്രസിനും ഒമ്പത് സീറ്റ് പി.എസ്.പി.ക്കും എട്ട് സീറ്റ് ലീഗിനും ആറ് സീറ്റ് സ്വതന്ത്രര്‍ക്കുമായിരുന്നു അന്ന് ലഭിച്ചത്. സ്വതന്ത്രരില്‍ അഞ്ചുപേരുടെ പിന്തുണയോടെയാണ് 65 എന്ന കേവല ഭൂരിപക്ഷത്തിലും കൂടുതല്‍ ഒരു സീറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേടിയതോടെയാണ് ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരുണ്ടായത്.
ഹരിജനോദ്ധാരണമടക്കമുള്ള സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം പതിനെട്ടാം വയസില്‍ തുടങ്ങിയ ആധാരമെഴുത്ത് കഴിഞ്ഞ വര്‍ഷം വരെ കോരന്‍ തുടര്‍ന്നിരുന്നു. പി.എസ്.പി.യുടെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 1980-ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എണ്‍പതുകളില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു. കണ്ണൂര്‍ ഡി.സി.സി. അംഗം, കാസര്‍കോട് ഡി.സി.സി. വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 28 വര്‍ഷത്തോളം തൃക്കരിപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു. കാസര്‍കോട് ജില്ലാ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടായും സേവമനുഷ്ടിച്ചിരുന്നു.
ഭാര്യ: പരേതയായ ദേവകി. മക്കള്‍: കെ. വേണുഗോപാലന്‍, സുമതി, പുഷ്പവേണി, കൃഷ്ണവേണി, രാജേഷ്, ധനഞ്ജയന്‍, പരേതനായ ഹരീന്ദ്രനാഥ്. മരുമക്കള്‍: സീമന്തിനി, എ വി കുഞ്ഞിരാമന്‍, കുഞ്ഞമ്പു, മുരളീധരന്‍, ചന്ദ്രന്‍. സഹോദരങ്ങള്‍: പരേതരായ ടി വി കുഞ്ഞമ്പു, കുമ്പ, ചവണിയന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Death, Obituary, Trikaripur T.V Koran passes away
< !- START disable copy paste -->