തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് കാത്തുനില്‍ക്കാതെ മുഖ്യ സംഘാടകന്‍ എ അപ്പുമാസ്റ്റര്‍ യാത്രയായി
Dec 29, 2015, 13:54 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/12/2015) തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് കാത്തുനില്‍ക്കാതെ മുഖ്യ സംഘാടകന്‍ കക്കുന്നത്തെ എ അപ്പുമാസ്റ്റര്‍ (86) യാത്രയായി. 20 വര്‍ഷം മുമ്പ് നടന്ന തൃക്കരിപ്പൂര്‍ മുച്ചിലോട്ട് പെരുംകളിയാട്ടത്തിന്റെ സെക്രട്ടറിയും കണ്‍വീനറുമായി പ്രവര്‍ത്തിച്ച അപ്പുമാസ്റ്റാര്‍ 2016 ഫെബ്രുവരി ആറ് മുതല്‍ ഒമ്പത് വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുഖ്യ സംഘാടകന്‍കൂടിയായിരുന്നു.
കുന്നച്ചേരി എ എല്‍ പി സ്‌കൂളില്‍ ഏറെകാലം മുഖ്യാധ്യാപകനായിരുന്ന അപ്പുമാസ്റ്റര്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍കൂടിയായിരുന്നു. ആര്‍ എസ് പി യുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, തങ്കയം മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍ സ്മാരക ഗ്രന്ഥാലയം ഭാരവാഹി, കക്കുന്നംതലിച്ചാലം പാടശേഖര സമിതി സെക്രട്ടറി, തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സെക്രട്ടറി, കഴിഞ്ഞ പെരുങ്കളിയാട്ടത്തിന്റെ കണ്‍വീനര്‍, തൃക്കരിപ്പൂര്‍ എണ്ണയാട്ട് സഹകരണ സംഘം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചീമേനി കുണ്ട്യം എ എല്‍ പി സ്‌കൂളിലും അധ്യാപകനായി പ്രവര്‍ത്തിച്ചു.
ഭാര്യ: പരേതയായ പി വി കാര്‍ത്ത്യായനി. മക്കള്‍: ജാനകി, രാധ, രാമചന്ദ്രന്‍ (അധ്യാപകന്‍, കൈക്കോട്ട് കടവ് വി എച്ച് എസ് എസ്), വിജയന്‍ (ഇലക്ട്രീഷ്യന്‍), പ്രഭാകരന്‍ (ദുബൈ). മരുമക്കള്‍: കെ കെ നാരായണന്‍ (റിട്ട. അധ്യാപകന്‍ ഉദിനൂര്‍), പി വി കൃഷ്ണന്‍ (റിട്ട. ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍), ലത (ജി എം സ്‌കൂള്‍ ഹിദായത്ത് നഗര്‍, കാസര്‍കോട്), ഗീത (അധ്യാപിക, നോര്‍ത്ത് തൃക്കരിപ്പൂര്‍ എ എല്‍ പി സ്‌കൂള്‍), ശ്രീജ. സഹോദരങ്ങള്‍: എ കൃഷ്ണന്‍ (റിട്ട. ഡബ്ല്യു എ പി സി ഒ എസ് ഡല്‍ഹി), കുഞ്ഞിരാമന്‍ (റിട്ട. പി ഡബ്ല്യു ഡി), നാരായണന്‍, കല്യാണി, പരേതരായ ചിരി, കുഞ്ചിരി, കണ്ണന്‍.
ആര്‍ എസ് പി നേതാവും സാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന തൃക്കരിപ്പൂര്‍ കക്കുന്നത്തെ എ അപ്പുമാസ്റ്ററുടെ നിര്യാണത്തില്‍ ആര്‍ എസ് പി ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജില്ലാ സെക്രട്ടറി പി സി രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കരിവെള്ളൂര്‍ വിജയന്‍, കരീം ചന്തേര, ഹരീഷ് പി നമ്പ്യാര്‍, വിജയന്‍ കരിന്തളം, ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്‍ സെയ്തലവി, പി ആര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Trikaripur, Obituary, Kerala, Trikaripur Kakkunam A Appu Master passes away