Travel agent Died | കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ട്രാവല്‍ ഏജന്റ് പെരൂര്‍ ബാലകൃഷ്ണന്‍ മരിച്ചു
Aug 10, 2022, 13:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ട്രാവല്‍ ഏജന്റ് പെരൂര്‍ ബാലകൃഷ്ണന്‍ (62) മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണപ്പെട്ടത്.
അമ്പലത്തറ ബിദിയാലില്‍ താമസിക്കുന്ന ബാലകൃഷ്ണന്‍ കുഴഞ്ഞു വീണതിന് തുടര്‍ന്ന് ഒരാഴ്ചയായി വടകര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് രാത്രിയോടെ മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. സിപിഎം കാഞ്ഞങ്ങാട് മോടോര്‍ ബ്രാഞ്ച് സെക്രടറിയും ബസ് ഉടമസ്ഥ സഹകരണ സംഘം ഡയറക്ടറുമാണ്.
പരേതരായ കണ്ണന്‍-ചിരുത ദമ്പതികളുടെ മകനാണ്.
ഭാര്യ: ലക്ഷ്മി. ഏക മകള്‍: ബ്യൂല.
സഹോദരങ്ങള്‍: കുമാരന്‍, പരേതരായ രാമന്‍, അമ്പാടി, കുഞ്ഞമ്പു, കൊട്ടന്‍, നാരായണന്‍.

Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, Obituary, Hospital, Travel agent Perur Balakrishnan passed away.
< !- START disable copy paste -->