ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട് പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു
Oct 16, 2016, 07:00 IST
ചെറുവത്തൂര്‍:(www.kasargodvartha.com 16/10/2016) ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട് പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു. മുഴക്കോം പുറ്റക്കാട്ടെ പാലക്കില്‍ സണ്ണി (65)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. ഭാര്യ തമ്പായിക്കൊപ്പം ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയതായിരുന്നു സണ്ണി.
മംഗളൂരു- കോഴിക്കോട് പാസഞ്ചറിന്റെ മുന്‍ഭാഗത്തെ ബോഗിയിലാണ് തമ്പായി കയറിയിരുന്നത്. മറ്റൊരു ബോഗിയില്‍ കയറിയ സണ്ണി തിരിച്ചിറങ്ങുന്നതിനിടെ ട്രെയിന്‍ നീങ്ങുകയും പ്ലാറ്റ് ഫോമിനിടയില്‍ വീഴുകയും ചെയ്തു. ഇതോടെ ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അത്യാസന്ന നിലയായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. മാഹി തിരുനാളിന് പോകാനാണ് ഭാര്യക്കൊപ്പം സണ്ണി ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മംഗളൂരു- കോഴിക്കോട് പാസഞ്ചറിന്റെ മുന്‍ഭാഗത്തെ ബോഗിയിലാണ് തമ്പായി കയറിയിരുന്നത്. മറ്റൊരു ബോഗിയില്‍ കയറിയ സണ്ണി തിരിച്ചിറങ്ങുന്നതിനിടെ ട്രെയിന്‍ നീങ്ങുകയും പ്ലാറ്റ് ഫോമിനിടയില്‍ വീഴുകയും ചെയ്തു. ഇതോടെ ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
File Photo |
Keywords: Kasaragod, Kerala, Death, Obituary, Train, Obituary, Injured, hospital, Train passenger dies in accident.