ട്രെയിനിലെ ബര്‍ത്തില്‍ നിന്ന് താഴെവീണ് യാത്രക്കാരന്‍ മരിച്ചു
Mar 22, 2013, 23:06 IST
കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരന്‍ ബര്‍ത്തില്‍നിന്ന് താഴെവീണ് മരിച്ചു. മംഗലാപുരത്ത്‌നിന്ന് തൃശ്ശൂരിലേക്കുള്ള ട്രെയിനില്‍ യാത്രക്കാരനായ 35 വയസ് തോന്നിക്കുന്ന ആളാണ് മരിച്ചത്. ട്രെയിന്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ കാസര്‍കോട്ട് എത്തിയപ്പോഴാണ് സംഭവം. മംഗലാപുരത്ത് നിന്ന് പുതുശേരിയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഇദ്ദേഹത്തിന്റെ പക്കലുണ്ട്. നീലജീന്‍സും വെള്ളയില്‍ മെറൂണ്‍ നിറത്തിലുള്ള വരകളുള്ള ഷര്‍ട്ടുമാണ് വേഷം.
ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ താഴെ വീണ് സീറ്റില്‍ തലയിടിച്ച് രക്തംവാര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. റെയില്‍വേ പോലീസും ഫയര്‍ഫോസും ചേര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Keywords: Kasaragod, Train, Obituary, Kerala, Mangalore, Passenger, Unknown man, Police, Railway Station, Fire force, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.