സ്കൂള്‍ കുട്ടികളെ റെയില്‍പാളം മുറിച്ചുകടത്തിയ യുവാവ് തീവണ്ടി തട്ടി മരിച്ചു
Jul 20, 2012, 19:48 IST
മഞ്ചേശ്വരം: രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ റെയില്‍പാളം മുറിച്ചുകടത്താന്‍ ശ്രമിച്ച യുവാവ് തീവണ്ടി തട്ടി മരിച്ചു. മിയാപദവ് ഷിഗര്പദവിലെ അബ്ദുല്‍ ഖാദറിന്റെ മകന് സിദ്ദീഖ്(38) ആണ് മരിച്ചത്. ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
വിദ്യാര്‍ത്ഥികളെ പാളം മുറിച്ച് കടത്താന്‍ സഹായിക്കുന്നതിനിടയില്‍ പെട്ടന്ന് കടന്നുവന്ന തീവണ്ടിയുടെ ഒരു ഭാഗം സിദ്ദീഖിന്റെ തലയില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ സിദ്ദീഖ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 5.15 മണിയോടെയാണ് അപകടമുണ്ടായത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മംഗല്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keyowrds: Kasaragod, Manjeshwaram, Train, School, Student.