നീലേശ്വരത്ത് യുവാവ് ട്രെയിന്തട്ടിമരിച്ചു: മൃതദേഹം ഛിന്നഭിന്നമായി
Sep 3, 2012, 14:50 IST
നീലേശ്വരം: നീലേശ്വരത്ത് തീവണ്ടി തട്ടിയ യുവാവിന്റെ മൃതദേഹം ഛിന്നഭിന്നമായി. തിങ്കളാഴ്ച രാവിലെയാണ് പള്ളിക്കര സ്കൂളിന് സമീപം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാനാകാത്തവിധം മൃതദേഹം ഛിന്നിചിതറിയിരുന്നു.
കുറച്ച് ഭാഗം എഞ്ചിനില്‍ കുടുങ്ങിയതിനാല്‍ മയ്യിച്ച പാലം വരെ കിലോമീറ്ററോളം ശരീരഭാഗങ്ങള്‍ വീണുകിടന്നിരുന്നു. ചുവന്ന ലുങ്കിയാണ് വേഷം. ഷര്‍ട്ടിന്റെ ചെറിയ ഭാഗം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. തടിച്ച ശരീര പ്രകൃതമാണ്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Train, Neeleswaram, Accidental-Death, Police, Youth, Kerala, Kasaragod, Investigation