തളങ്കരയില്‍ അയ്യപ്പ ഭക്തന്‍ ട്രെയിന്‍തട്ടി മരിച്ചു
Dec 17, 2014, 23:07 IST
തളങ്കര: (www.kasargodvartha.com 17.12.2014) തളങ്കര പാലത്തിന് സമീപം അയ്യപ്പ ഭക്തന്‍ ട്രെയിന്‍ തട്ടി മരിച്ചു. കര്‍ണാടക പൂത്തൂര്‍ എ.പി.എം.സി റോഡിലെ എം വിദ്യാശങ്കര്‍ അയ്യര്‍ (69) ആണ് മരിച്ചത്. മധൂര്‍ ക്ഷേത്രത്തില്‍ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞ് ശബരിമലയിലേക്ക് കാല്‍ നടയായി യാത്ര തിരിച്ചതായിരുന്നു വിദ്യാശങ്കറും മറ്റു രണ്ട് പേരും.
ഇവര്‍ പാളത്തിലൂടെ നടന്നു പോകവെ ട്രെയിന്‍ വരുന്നത് കണ്ട് പാളത്തില്‍ നിന്നും താഴേക്കിറങ്ങുന്നതിനിടെ വിദ്യാശങ്കറിനെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടില്‍ നിന്നും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
ഭാര്യ: വേദാമ്പല്‍. മക്കള്‍: പുഷ്പലത, അന്നപൂര്‍ണ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Thalangara, Ayyappa-Bakthar, Train, Death, Obituary, M Vidyashanker Ayyer, Train hits: Ayyappa devotee dies.