സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Apr 28, 2012, 13:30 IST
ചെറുവത്തൂര്‍: സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ആലാമി പള്ളിയില്‍ പുതുതായി ആരംഭിച്ച രാജ് റസിഡന്‍സി ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരന്‍, ചെറുവത്തൂര്‍ വടക്കുംപാട്ടെ ജനാര്‍ദ്ദന്റെ മകന്‍ ജിനേഷിനെ(30)യാണ് ശനിയാഴ്ച രാവിലെ പത്തുമണിമണിയോടെ പിലിക്കോട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.
ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Train, Accident, Obituary, Cheruvathur






