city-gold-ad-for-blogger

ട്രെയിന്‍ ചക്രം കയറിയിറങ്ങി കാലുകളറ്റ് 65 കാരന്‍ മരിച്ചു

ട്രെയിന്‍ ചക്രം കയറിയിറങ്ങി കാലുകളറ്റ് 65 കാരന്‍ മരിച്ചു

കാസര്‍കോട്: ട്രെയിന്‍ ചക്രങ്ങള്‍ കയറിയിറങ്ങി കാലുകളറ്റ അജ്ഞാതനായ 65 കാരനെ ആശുപത്രിയില്‍ നീക്കുന്നതിനിടയില്‍ മരിച്ചു. ഞായറാഴ്ച രാവിലെ 6.30 മണിയോടെയാണ് ഇരുകാലുകളും വേര്‍പ്പെട്ട നിലയില്‍ അജ്ഞാതനെ റെയില്‍വേ സ്റ്റേഷനു സമീപം പള്ളിക്കാല്‍ റെയില്‍ ട്രാക്കില്‍ കണ്ടെത്തയിത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വൃദ്ധനെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുമ്പോഴാണ് മരണം സംഭവിച്ചത്.

വെള്ളമുണ്ടും, വെള്ളയും പിങ്കും കലര്‍ന്ന ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് 500 രൂപയും എറണാകുളത്തു നിന്നും മംഗലാപുരത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റും കണ്ടെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ട്രെയിന്‍തട്ടി മരിച്ച അജ്ഞാതന്റെ ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(അപകടത്തില്‍ പരിക്കേറ്റ് വികൃതമായ നിലയിലുള്ള മൃതദേങ്ങളുടെ ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. ആളെ തിരിച്ചറിയാന്‍ സഹായകമാകട്ടെ എന്ന ഉദ്ദേശത്തോടെയാണ് ഇത് ഉള്‍പ്പെടുത്തിയത്. കുട്ടികളും, ലോലമനസ്‌കരും ഇത് കാണാതിരിക്കുക).

Keywords: Train accident, Kills, Unknown, Thalangara, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia