city-gold-ad-for-blogger

Accident | തൃശൂരില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി 2 കുട്ടികള്‍ ഉള്‍പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം; 7 പേര്‍ക്ക് പരുക്ക്

Tragic Accident in Thrissur: Five Dead After Truck Runs Over Sleepers
Representational Image Generated by Meta AI

● നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് സംഭവമുണ്ടായത്. 
● പുലര്‍ച്ചെ 4 മണിക്കാണ് അപകടം സംഭവിച്ചത്. 
● കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. 
● മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 

തൃശൂര്‍: (KasargodVartha) നാട്ടികയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

പുലര്‍ച്ചെ നാല് മണിക്ക് നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി കയറ്റിയ ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചുതന്നെ അഞ്ച് പേരും മരിച്ചു. നാടോടികളാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

#Thrissuraccident, #kerala, #tragedy, #roadsafety, #RIP

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia