Death | മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാസർകോട് സ്വദേശിയായ വ്യാപാരി രത്നഗിരിയിൽ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

● തളങ്കര ക്രസന്റ് റോഡിലെ ഹബീബുല്ല ഹാജി ആണ് മരിച്ചത്
● മത, സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
● മുംബൈ - കാസർകോട് മുസ്ലിം ജമാഅത്തിന്റെ ട്രഷററായിരുന്നു.
തളങ്കര: (KasargodVartha) മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാസർകോട് സ്വദേശിയായ വ്യാപാരി മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര ക്രസന്റ് റോഡിലെ ഹബീബുല്ല ഹാജി (സേട്ട് - 70) ആണ് മരിച്ചത്. പൗരപ്രമുഖനും മത, സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു.
മുംബൈയിൽ എസ് എം അബ്ദുല്ല ഹാജിയും സഹോദരന്മാരും ചേർന്ന് നടത്തുന്ന 'ക്രസന്റ് ബാഗ്‌സ്' സ്ഥാപനത്തിലേക്ക് ഒരാഴ്ച മുമ്പാണ് വ്യാപാര ആവശ്യാർഥം അദ്ദേഹം പോയിരുന്നത്. തിരികെ നാട്ടിലേക്ക് വരുന്നതിനിടെ രത്നഗിരിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഗോവയിൽ വെച്ച് കുളിപ്പിച്ച്, മയ്യിത്ത് നിസ്കാരത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ തളങ്കരയിലെ വീട്ടിലേക്ക് എത്തിക്കും. പുലർച്ചെ അഞ്ച് മണിയോടെ പച്ചക്കാടുള്ള പള്ളിയിൽ നിസ്കാരത്തിന് ശേഷം തളങ്കര മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മുംബൈ - കാസർകോട് മുസ്ലിം ജമാഅത്, മുംബൈ - തളങ്കര മുസ്ലിം ജമാഅത് എന്നിവയുടെ ട്രഷററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ എസ് എം അബ്ദുല്ല ഹാജി (സേട്ട് ഹാജി) - ആഇശ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ തുരുത്തി. മക്കൾ: സിദ്ദീഖ്, ലത്വീഫ് (ഇരുവരും ലണ്ടൻ), സഹദാഫ് (സൗദി അറേബ്യ), ടിപ്പു സുൽത്താൻ (കുവൈറ്റ്), ശമീമ, ലുലയൂന, സർഫീന.
മരുമക്കൾ: മൊയ്‌ദീൻ ചിത്താരി, തൊട്ടിയിൽ മൊയ്‌ദീൻ, അബ്ദുൽ റഹീം മംഗ്ളുറു, നസ്‌നീൻ ബെണ്ടിച്ചാൽ, നൗഫറ വിദ്യനഗർ, അബ്ന മുട്ടം, സഫ്‌വാന മഞ്ചേശ്വരം. സഹോദരങ്ങൾ: ബുശ്റ (മുംബൈ), അബ്ദുൽ ഖാദർ, മറിയംബീവി, ബീഫാത്തിമ, ഉമൈമ, പരേതനായ യൂസഫ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A Kasargod-based trader, Habibulla Haji, died after collapsing in a train while traveling back from Mumbai. His body will be brought home for funeral rites.
#Kasaragod #TraderDeath #MumbaiToKasaragod #TrainIncident #Ratnagiri #KasaragodNews