ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് വ്യാപാരി ദാരുണമായി മരിച്ചു
Aug 3, 2021, 13:12 IST
കുമ്പള: (www.kasargodvartha.com 03.08.2021) ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. കുമ്പള കഞ്ചികട്ടെയിലെ അനിൽ കുമാർ (56) ആണ് മരിച്ചത്. കുമ്പള ടൗണിൽ ഇൻവേർടർ കട നടത്തുകയായിരുന്നു ഇദ്ദേഹം. മായിപ്പാടിയിലാണ് അപകടം സംഭവിച്ചത്.
കാസർകോട് നിന്ന് സീതാംഗോളി ഭാഗത്തേക്ക് പോകുന്നതിനിടെ അനിൽ കുമാർ സഞ്ചരിച്ച സ്‌കൂടെറും മായിപ്പാടി ഭാഗത്ത് നിന്ന് വന്ന സ്‌കൂടെറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തങ്കപ്പൻ - ശാന്ത ദമ്പതികളുടെ മകനാണ്.
ഭാര്യ: ശീല. മക്കൾ: അഖിൽ, പ്രേക്ഷ. സഹോദരങ്ങൾ: സുനിൽ കുമാർ, ശോഭ, പ്രേമ, പുഷ്പ.
കുമ്പള പൊലീസ് കേസ് റെജിസ്റ്റർ ചെയ്‌തു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Kumbala, Accident, Two-wheeler, Death, Died, Obituary, Police, Seethangoli, Top-Headlines, Police-enquiry, Case, Hospital, Trader died in two wheeler accident.