Tragedy | വെള്ളം നിറച്ച ബകറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം
● മഞ്ചേശ്വരം കടമ്പാറയിലാണ് ദാരുണ സംഭവം
● മഞ്ചേശ്വരം കടമ്പാറിലെ കെ എ ഹാരിസ്-ഖൈറുന്നീസ ദമ്പതികളുടെ മകളാണ്
● പോസ്റ്റ്‌മോർടത്തിന് ശേഷം മൃതദേഹം ഖബറടക്കി.
മഞ്ചേശ്വരം: (KasargodVartha) ബകറ്റിലെ വെള്ളത്തിൽ മുങ്ങി കുഞ്ഞ് ദാരുണമായി മരിച്ചു. മഞ്ചേശ്വരം കടമ്പാറിലെ കെ എ ഹാരിസ് - ഖൈറുന്നീസ ദമ്പതികളുടെ മകൾ, ഒരു വയസും രണ്ട് മാസവും പ്രായമായ ഫാത്വിമയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വീട്ടുകാർ പുറത്തായിരിക്കെ, കുട്ടി ശുചിമുറിയിൽ കയറുകയും അവിടെയുണ്ടായിരുന്ന ബകറ്റിൽ അബദ്ധത്തിൽ വീഴുകയുമായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോർടം നടപടികൾക്ക് ശേഷം മൃതദേഹം രാത്രിയോടെ പൊസോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: അഹ്‌മദ് കബീർ, ശാഹിന, ശംന, ആരിഫ. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
#toddlerdeath #accident #keralanews #kasaragodnews #drowning #tragedy #breakingnews #localnews