Tragedy | വിരുന്ന് വന്ന വീട്ടിൽ ഗേറ്റ് ദേഹത്തേക്ക് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം
● കാസർകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● കുടുംബം മാങ്ങാട് കൂളിക്കുന്നിൽ വിരുന്നുവന്നതായിരുന്നു.
കാസര്‍കോട്: (KasargodVartha) വിരുന്ന് വന്ന വീട്ടിൽ ഗേറ്റ് ദേഹത്തേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസി - റഹീമ ദമ്പതികളുടെ മകന്‍ അബു ത്വാഹിർ (രണ്ടര) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്.
മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു കുടുംബം. കളിക്കുന്നതിനിടയില്‍ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഗേറ്റിന്റെ ക്ലാമ്പ് ഇളകി വീണതുമൂലമാണ് അപകടം സംഭവിച്ചത്.
കാസർകോട് മാങ്ങാട് കൂളിക്കുന്നിൽ വിരുന്ന് വന്ന വീട്ടിൽ ഗേറ്റ് ദേഹത്തേക്ക് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം; അപകട സ്ഥലത്തെ ദൃശ്യം
— Kasargod Vartha (@KasargodVartha) September 18, 2024
Read More:https://t.co/SVUuhMGVm6
#KeralaAccident #ChildSafety #Tragedy #Kasaragod #RIP #prayerstillworks pic.twitter.com/9wpIKy9Lzg
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. ഖബറടക്കം ഉദുമ പടിഞ്ഞാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഈ വാർത്ത പങ്കിടുക, കൂടുതൽ ആളുകളിൽ എത്തിക്കുക. ഇതുവഴി ഇത്തരം അപകടങ്ങൾ തടയുന്നതിനുള്ള ബോധവൽക്കരണത്തിന് സഹായിക്കുകയും രക്ഷിതാക്കൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിന് കാരണമാവുകയും ചെയ്യും.
#KeralaAccident #ChildSafety #Tragedy #Kasaragod #RIP #Prayers