city-gold-ad-for-blogger

പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം; 2 വയസ്സുകാരൻ മരിച്ചു, യഥാസമയം ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം

Image Representing 2-year-old boy dies after breathing trouble while drinking milk in Parambikulam
Representational Image Generated by GPT

● പറമ്പിക്കുളം തേക്കടി മുപ്പതേക്കർ ഉന്നതിയിലെ നന്ദകുമാറിൻ്റെയും ഉമാക്കുട്ടിയുടെയും മകനാണ് മരിച്ചത്
● തമിഴ്‌നാട് വേട്ടയ്ക്കാരൻ പുതൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല
● റോഡിൻ്റെ ശോച്യാവസ്ഥ കാരണം ആംബുലൻസ് വരില്ലെന്നറിയിച്ചതോടെ മൃതദേഹം പൊലീസ് ജീപ്പിൽ സേത്ത്മടയിലെത്തിച്ചു
● സംഭവത്തിൽ പറമ്പിക്കുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

മുതലമട: (KasargodVartha) രാത്രി പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ട രണ്ട് വയസ്സുകാരൻ മരിച്ചു. പറമ്പിക്കുളം തേക്കടി മുപ്പതേക്കർ ഉന്നതിയിൽ മലമലസർ ഗോത്രവിഭാഗത്തിൽപ്പെട്ട നന്ദകുമാറിൻ്റെയും ഉമാക്കുട്ടിയുടെയും മകൻ മണികണ്ഠനാണ് മരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് കുട്ടിയെ തമിഴ്‌നാട് വേട്ടയ്ക്കാരൻ പുതൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് മൃതദേഹം ഉന്നതിയിലേക്ക് കൊണ്ടുപോയെങ്കിലും പോലീസ് നിർദേശപ്രകാരം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആംബുലൻസ് എത്തിയില്ല; മൃതദേഹം പോലീസ് ജീപ്പിൽ

ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുപ്പതേക്കർ ഉന്നതിയിലേക്ക് ആംബുലൻസ് വരില്ലെന്നറിയിച്ചതോടെ മൃതദേഹം പോലീസ് ജീപ്പിൽ തമിഴ്‌നാട് സേത്ത്മടയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് പറമ്പിക്കുളത്തെ ആംബുലൻസിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ പറമ്പിക്കുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച (2026 നവംബർ 23) പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ചികിത്സയ്ക്കും യാത്രയ്ക്കും കടമ്പകൾ; നാട്ടുകാരുടെ പ്രതിഷേധം

മുപ്പതേക്കർ ഉന്നതിയിൽ അടിയന്തര ചികിത്സാ സൗകര്യമില്ലാത്തതാണ് രണ്ട് വയസ്സുകാരൻ്റെ മരണത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയ പറമ്പിക്കുളം പോലീസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

കുട്ടികൾക്കും പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉന്നതിയിൽ എത്രയും വേഗം ആരോഗ്യ ഉപകേന്ദ്രം ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ റോഡിൻ്റെ ശോച്യാവസ്ഥ കാരണം ആംബുലൻസിന് പോലും വരാൻ കഴിയാത്ത സ്ഥിതിയുണ്ട്. റോഡ് അടിയന്തരമായി നന്നാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: A 2-year-old boy dies in Parambikulam's Muppathekar tribal settlement after breathing trouble; locals protest lack of medical facilities and poor roads after the body was moved in a police jeep.

#PalakkadNews #Parambikulam #Muthalamada #TribalHealth #KeralaNews #LocalNews #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Shobha K
Shobha K

2968 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia