യക്ഷഗാന കലാകാരന്‍ ടി.എം. കുഞ്ഞമ്പു നായര്‍ നിര്യാതനായി
Dec 26, 2012, 19:42 IST
കാസര്‍കോട്: പ്രശസ്ത യക്ഷഗാന കലാകാരന്‍ ചട്ടഞ്ചാല്‍ തെക്കേക്കര ബന്താട്ടെ ടി.എം. കുഞ്ഞമ്പു നായര്‍ (73) നിര്യാതനായി. ഇദ്ദേഹം അവതരിപ്പിച്ചിരുന്ന ശിവതാണ്ഡവം വേഷം ഏറെ പ്രശസ്തമാണ്. ചൊവ്വാഴ്ചയാണ് കുഞ്ഞമ്പു നായര്‍ നിര്യാതനായത്. കര്‍ണാടകയിലും കേരളത്തിലും ആയിരത്തോളം വേദികളില്‍ യക്ഷഗാനം അവതരിപ്പിച്ചിരുന്നു.
കര്‍ണാടക സാഹിത്യത്തില്‍ അദ്ദേഹത്തിന് അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു. യക്ഷഗാന ആചാര്യന്മാരായ ഷേണി ഗോപാല കൃഷ്ണ ഭട്ടിനും ചന്തുവിനും ഒപ്പം ഇദ്ദേഹം യക്ഷഗാനം അവതരിപ്പിച്ചിരുന്നു. അസുഖത്തെതുടര്‍ന്ന് 12 വര്‍ഷത്തോളമായി യക്ഷഗാന വേദികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
ഭാര്യ: ഓമന. മക്കള്‍: എം. ഇന്ദിര, എം. ചന്ദ്രന്‍, എം. ബാലാമണി, എം. അംബിക. മരുമക്കള്‍: എം. ഗംഗാധരന്‍ നായര്‍, പി. മണികണ്ഠന്‍ (കുവൈത്ത്), എം. ജയപ്രകാശ് (ദുബൈ), കെ. അനില. സഹോദരങ്ങള്‍: ടി.എം. കുഞ്ഞിക്കണ്ണന്‍, ടി.എം. കൃഷ്ണന്‍, പരേതരായ ചന്തുനായര്‍, കാര്‍ത്യായനി, മീനാക്ഷി അമ്മ.

Keywords: Yakshaganam,Artist,Famous,Literature,Death, Kasaragod, Chattanchal, Karnataka, Wife, Children, Obituary