ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു; സഹോദരന്റെ നില ഗുരുതരം
Sep 7, 2013, 08:42 IST
പൊയിനാച്ചി: പനയാലിനടുത്ത ബട്ടത്തൂര്‍ മുനിക്കലില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. മാന്യ കല്ലക്കട്ടയിലെ കൃഷ്ണമണിയാണിയുടെ മകന് കൊഗു മണിയാണി (55) ആണ് മരിച്ചത്. ഇയാളുടെ സഹോദരന് ശിവരാമ മണിയാണിയെ (45) ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. കല്ലക്കട്ടയില് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് കെ.എല്‍. 14 ജെ 1124 നമ്പര്‍ ബൈക്കില്‍ പോവുകയായിരുന്നു കൊഗുവും ശിവരാമയും. ഇതിനിടയില്‍ മുനിക്കല്‍ ഇട റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് കടന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍. 60 ഇ 9737 നമ്പര്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെ കാസര്‍കോട് ചെങ്കള ഇ.കെ. നായനാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കൊഗുമണിയാണി മരണപ്പെട്ടു. ശിവരാമ മണിയാണിയെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
ടിപ്പര്‍ ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊഗുമണിയാണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Also read:
സുഷ്മിത ബാനര്‍ജിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് താലിബാന്
Keywords: Accident, Poinachi, Kasaragod, Accident, Death, Injured, Kerala, Obituary, Hospital, Postmortem, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. കല്ലക്കട്ടയില് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് കെ.എല്‍. 14 ജെ 1124 നമ്പര്‍ ബൈക്കില്‍ പോവുകയായിരുന്നു കൊഗുവും ശിവരാമയും. ഇതിനിടയില്‍ മുനിക്കല്‍ ഇട റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് കടന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍. 60 ഇ 9737 നമ്പര്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.
File Photo |