city-gold-ad-for-blogger

തൃശൂരിൽ 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ; പിതാവ് മരിച്ചത് 2 ദിവസം മുൻപ്

Image Representing 18-day-old infant dies in cradle in Thrissur, just two days after father's accidental death
Representational Image Generated by Meta AI

● വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിലാണ് സംഭവം
● പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് സംശയം
● പിതാവ് സുധീഷ് കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ മരിച്ചിരുന്നു
● മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ: (KasargodVartha) വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ 18 ദിവസം പ്രായമായ പെൺകുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. പരേതനായ സുധീഷി(25)ന്റെയും മനുരാധയുടെയും കുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പിതാവ് വാഹനാപകടത്തിൽ മരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കുടുംബത്തെ തകർത്ത് കുഞ്ഞിന്റെ വിയോഗം ഉണ്ടായിരിക്കുന്നത്.

പിതാവിന്റെ വിയോഗത്തിന് ശേഷം നടന്ന ദുരന്തം

കഴിഞ്ഞ വെള്ളിയാഴ്ച അക്കിക്കാവിൽ വെച്ച് സുധീഷ് സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്ക് ഇടിച്ചാണ് മരിച്ചത്. സുധീഷിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള അസ്ഥി സഞ്ചയനം നടന്നുകൊണ്ടിരിക്കുന്ന ദിവസമാണ് കുഞ്ഞിന്റെ മരണവും സംഭവിച്ചത്. പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു. പിന്നീട് നോക്കിയപ്പോൾ കുഞ്ഞിന്റെ വായിൽ നിന്നും നുരയും പതയും മൂക്കിൽ നിന്നും രക്തവും വന്ന നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: An 18-day-old infant girl died in her cradle at Vellarakkad, Thrissur, suspected to have choked on milk, just two days after her father Sudheesh (25) died in a road accident.

#ThrissurNews #TragicDeath #InfantDeath #Vellarakkad #RoadAccident #KeralaNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia