Found Dead | തൃശ്ശൂര്‍ കോര്‍പറേഷനിലെ താല്‍കാലിക ജീവനക്കാരന്‍ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
*പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്റെ മുറിയിലാണ് മരിച്ചത്.
*ആരോഗ്യവിഭാഗത്തില്‍ ഡ്രൈവര്‍.
*നൈറ്റ് ഡ്യൂടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്.
തൃശ്ശൂര്‍: (KasargodVartha) തൃശ്ശൂര്‍ കോര്‍പറേഷനിലെ താല്‍കാലിക ജീവനക്കാരനെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോര്‍പറേഷനിലെ ആരോഗ്യവിഭാഗത്തിന്റെ താല്‍കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്റെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി ജോലിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ശനിയാഴ്ച (06.04.2024) രാത്രിയിലും ഡ്യൂടിയിലുണ്ടായിരുന്നു. ഞായറാഴ്ച (07.04.2024) രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിലേക്ക് നയിച്ചതില്‍ വ്യക്തതയില്ല. ആത്മഹത്യയെന്ന നിഗമനത്തിലാണ് സഹപ്രവര്‍ത്തകര്‍.
സ്ഥലത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയാണ് സതീഷ്. ഇയാള്‍ ഏഴ് വര്‍ഷമായി കോര്‍പറേഷനിലെ താത്കാലിക ജീവനക്കാരനാണ്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു. മൃതദേഹം കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.