Accident | കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ സംഭവം; നിലമ്പൂരില്‍ മൂന്ന് വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയത് തലക്കേറ്റ ഗുരുതര പരുക്ക്

● നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കി.
● കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴിയാണ് മരിച്ചത്.
● കബറടക്കം വല്ലപ്പുഴ ജുമാ മസ്ജിദില്‍ നടത്തും.
മലപ്പുറം: (KasargodVartha) കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഗേറ്റ് ദേഹത്തേക്ക് വീണതോടെ തലക്ക് ഗുരുതരമായി പരുക്കേറ്റതാണ് മൂന്ന് വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍. നിലമ്പൂരിലെ വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ ഐറ ബിൻ ത് സമീറാണ് ദാരുണമായി മരിച്ചത്.
നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. പരുക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് പ്രഥമ ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണത്തിന് കീഴടങ്ങിയത്. കബറടക്കം തിങ്കളാഴ്ച വല്ലപ്പുഴ ജുമാ മസ്ജിദില്‍ നടത്തും. സഹോദരങ്ങള്‍: ഷെസ, അഫ്‌സി.
#KeralaAccident #ChildDeath #Tragedy #Nilambur #AccidentNews #BreakingNews