കൊച്ചിയില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന കുറിപ്പ് വീട്ടില്‍നിന്നും ലഭിച്ചതായി പൊലീസ്
Apr 11, 2022, 09:05 IST
കൊച്ചി: (www.kasargodvartha.com 11.04.2022) വെണ്ണലയില്‍ അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ(65), മകള്‍ രജിത(35), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്.
രജിതയെ വിഷം കഴിച്ചും മറ്റു രണ്ടു പേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗനമം. ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത് രജിതയുടെ ചെറിയ കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ്.
പൊടിമില്‍ നടത്തിയിരുന്ന പ്രശാന്തിന് ഒന്നര കോടിയിലേറെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. സാമ്പത്തികപ്രതിസന്ധി മൂലം മരിക്കുന്നതായി ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Kochi, Top-Headlines, Obituary, Police, Phone-call, Death, Three in a Family Found dead at Kochi