മരണത്തിലും യാദൃശ്ചികത പുലര്‍ത്തി സുഹൃത്തുക്കള്‍ വിടവാങ്ങി
Feb 29, 2012, 15:50 IST
ബദിയടുക്ക: ആത്മ സുഹൃത്തുകളായിരുന്ന മൂന്നുപേര്‍ മണിക്കൂറുകള്‍ക്കിടയില്‍ മരിച്ച് മരണത്തിലും യാദൃശ്ചികത പുലര്‍ത്തി. രണ്ടുപേര്‍ മിനിട്ടുകളുടെ വ്യത്യാസത്തിലും ഒരാള്‍ രാവിലെയുമാണ് മരിച്ചത്. ജയനഗറിലെ ദേവപ്പ(85), അഗല്‍പ്പാടിയിലെ റിട്ട. ഹെഡ്മാസ്റ്റര് ബാലകൃഷ്ണ(82), മാര്‍പ്പിനടുക്ക ജയപുരത്തെ കുട്ടിപുരുഷ(89) ആണ് മരിച്ചത്.
ദേവപ്പ രാവിലെയാണ് മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖമാണ് മരണത്തിന് കാരണം. യശോദയാണ് ഭാര്യ. കമല. ആനന്ദ, സീതാരാമ, രമേശ, സുരേഷ മക്കളാണ്.
ബാലകൃഷ്ണന് മാസ്റ്റര്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് മരിച്ചത്. ഭാര്യ: വാസന്തി ടീച്ചര്‍. സുമ, സുധ, സുരേഷ്(ഷാര്‍ജ) എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സത്യനാരായണ, യശോദ.
കുട്ടിപുരുഷ വൈകിട്ട് 6.15നാണ് മരിച്ചത്. ഭാര്യ: സരസ്വതി. മക്കള്‍: ഗോപാലകൃഷ്ണന്, ഗീത, ശശി പ്രഭ, സന്തോഷ്. ഇരുകാലുകള്‍ക്കും തളര്‍ച്ച ബാധിച്ച കുട്ടിപുരുഷ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
Keywords: Obituary, Badiyadukka, Kasaragod