സുള്ള്യയില്‍ ട്രാക്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് ബദിയടുക്ക സ്വദേശിയടക്കം 3 പേര്‍ മരിച്ചു
May 8, 2015, 11:42 IST
ബദിയടുക്ക: (www.kasargodvartha.com 08/05/2015) സുള്ള്യയില്‍ ട്രാക്ടര്‍ 20 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ബദിയടുക്ക സ്വദേശിയടക്കം മൂന്ന് പേര്‍ മരിച്ചു. മാന്യ കല്ലക്കട്ടയിലെ നാരായണ നായിക്ക് (46), സുള്ള്യയിലെ മാധവ ഗൗഡ (35), സുബ്രഹ്മണ്യത്തെ രാജേന്ദ്ര (42) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ട്രാക്ടറില്‍ കൃഷിയിടത്തിലേക്ക് പോവുകയായിരുന്നന്നു ഇവര്‍. സുള്ള്യയിലെ ഷേണിയിലാണ് ട്രാക്ടര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മൂന്ന് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കല്ലക്കട്ടയിലെ സോമ നായിക്ക് - കമല ദമ്പതികളുടെ മകനാണ് നാരായണ നായിക്. സുള്ള്യയില്‍വെച്ചാണ് വിവാഹം കഴിച്ചിരുന്നത്. ഭാര്യ യമുന. ഏകമകന്‍ നിധിന്‍. സഹോദരങ്ങള്‍: ഈശ്വര, രാമ, കൃഷ്ണ, പരമേശ്വരി, ഗൗരി, രാജേന്ദ്ര. മൃതദേഹം ബദിയടുക്കയിലെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു.