city-gold-ad-for-blogger

പെരുമ്പള കടവ് ദുരന്തം: മരണം രണ്ടായി

പെരുമ്പള കടവ് ദുരന്തം: മരണം രണ്ടായി
Yasin
കാസര്‍കോട്: പെരുമ്പള കടവ് പുഴയില്‍ കക്ക വാരുന്നതിനിടയില്‍ കാണാതായ മൂന്നു കുട്ടികളില്‍ രണ്ടുപേര്‍ മരിച്ചു. കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കൂടി വൈകിട്ട് 5 മണിയോടെ കണ്ടെത്തുകയായിരുന്നു. നായന്മാര്‍മൂല ചാലകുന്നിലെ റാഹില മന്‍സിലില്‍ സുബൈര്‍- നസീറ ദമ്പതികളുടെ മക്കളായ നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്്‌ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് യാസിന്‍(11), സഹോദരനും ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ മുസ്തഫ(13) എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരന്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫിറോസ്്(8)ആണ് രക്ഷപ്പെട്ട് ചെങ്കള നായനാര്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇവരെ കൂടാതെ സുമയ്യ(ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി),നിസാമുദ്ദീന്‍(യു.കെ.ജി വിദ്യാര്‍ത്ഥി) സഹോദരങ്ങളാണ്. മരിച്ച യാസിന്റെയും മുസ്തഫയുടെ മൃതദേഹങ്ങള്‍ വൈകിട്ടോടെ ഖബറടക്കും.
Updated: 5.04 PM
പെരുമ്പള കടവ് ദുരന്തം: മരണം രണ്ടായി
Musthafa
കാണാതായ മൂന്നു കുട്ടികളില്‍ ഒരാള്‍ മരിച്ചുകാസര്‍കോട്: കാസര്‍കോട്ട് പെരുമ്പള കടവ് പുഴയില്‍ കക്ക വാരുന്നതിനിടയില്‍ കാണാതായ മൂന്നുകുട്ടികളില്‍ ഒരാള്‍ മരിച്ചു. നായന്മാര്‍മൂല ചാലക്കുന്നിലെ റാഹില മന്‍സിലില്‍ സുബൈര്‍നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസിന്‍(10) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹോദരന്‍  മുഹമ്മദ്  ഫിറോസി(8)ന്റെ   നില ഗുരുതരമായി തുടരുകയാണ്. കാണാതായ ഇവരുടെ ഇളയ സഹോദരന്‍ മുഹമ്മദ് മുസ്തഫ(14)യ്ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഉമ്മ നസീറയ്ക്കും അമ്മാവന്‍മാരായ അസൈനാര്‍(36), ഇംത്യാസ്(17) എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ പുഴക്കരയിലെത്തിയത്. നസീറയും അസൈനാറും ഇംത്യാസും കക്ക വാരികൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടികള്‍ മൂന്നുപേരും പുഴയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ ആഴമുള്ള സ്ഥലത്തേക്ക് നീങ്ങുകയും മൂന്നുപേരെയും കാണാതാവുകയുമായിരുന്നു. കരയിലുണ്ടായിരുന്ന ഉമ്മയും അമ്മാവന്‍മാരും നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടികൂടുകയും കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയുമായിരുന്നു. ആദ്യം ഫിറോസിനെ കണ്ടെത്തുകയായിരുന്നു. ഫിറോസിനെ പിന്നീട് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിറോസ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. രണ്ടാമത് കണ്ടെത്തിയ യാസിനു അല്‍പം ജീവനുണ്ടായിരുന്നെങ്കിലും കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കാണാതായ മുസ്തഫയ്ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. സുബൈര്‍നസീറ ദമ്പതികള്‍ക്ക് സുമയ്യ എന്ന മകളുണ്ട്.
സഹോദരന്‍ ഫിറോസി(8)നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
   updated: 2.15 PM 
പുഴയില്‍ കാണാതായത് ഒരു വീട്ടിലെ മൂന്നു കുട്ടികളെ 
പെരുമ്പള കടവ് ദുരന്തം: മരണം രണ്ടായി
കാസര്‍കോട്: പെരുമ്പള പുഴയില്‍ കക്ക വാരുന്നതിനിടയില്‍ കാണാതായത് ഒരു വീട്ടിലെ മൂന്നു കുട്ടികളാണെന്ന് വ്യക്തമായി. കാണാതായവരില്‍ ഒരാളെ ഉടനെ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. മറ്റൊരു കുട്ടിയെ സംഭവം നടന്ന് പത്തു മിനിട്ടിനു ശേഷം കണ്ടെത്തിയിട്ടുണ്ടെങ്കിലും നില അതീവ ഗുരുതരാവ്‌സഥയിലാണ്. ഈ കുട്ടിയെയും ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായ മറ്റൊരു കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. വേലിയിറക്ക സമയത്താണ് ഇവര്‍ കക്ക വാരാന്‍ പുഴകരയിലെത്തിയത്. കക്ക വാരികൊണ്ടിരിക്കെ ഒരു കുട്ടി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്നുപേരെയും കാണാതായത്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം ഒരു കുട്ടിയെയും പത്തുമിനിട്ടിനു ശേഷം മറ്റൊരു കുട്ടിയെയും രക്ഷപ്പെടുത്തിയത്.
Updated: 1.45 PM
പെരുമ്പള കടവ് ദുരന്തം: മരണം രണ്ടായി



പെരുമ്പള കടവ് പുഴയില്‍ മൂന്നുകുട്ടികളെ കാണാതായി; ഒരാളെ കണ്ടെത്തി
കാസര്‍കോട്: പെരുമ്പള കടവ് പുഴയില്‍ മൂന്നുകുട്ടികളെ കാണാതായി. കാണാതായവരില്‍ ഒരു കുട്ടിയെ തിരച്ചിലില്‍ പിന്നീട് കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പുഴയില്‍ കക്ക വാരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് സംശയിക്കുന്നത്. കണ്ടെത്തിയ കുട്ടിയെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടു കുട്ടികള്‍ക്കു വേണ്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരികയാണ്.
Updated: 1.30 PM



Keywords: Missing, Kasaragod, Perumbala, പെരുമ്പള കടവ്, പുഴ, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia