city-gold-ad-for-blogger
Aster MIMS 10/10/2023

തെയ്യം കലാകാരൻ പാലായി കൃഷ്ണൻ പണിക്കർ പരപ്പേൻ നിര്യാതനായി

പരപ്പ: (www.kasargodvartha.com 08.07.2021) തെയ്യം കലാകാരൻ പാലായി കൃഷ്ണൻ പണിക്കർ പരപ്പേൻ (79) നിര്യാതനായി. കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. അറുപത് വർഷത്തോളമായി ജില്ലയിലെ കാവുകളിലും പള്ളിയറകളിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

പരദേവതയായി വേഷമണിഞ്ഞ് ഭക്തർക്ക് അനുഗ്രാശിസുകൾ നൽകി ദശാബ്ദക്കാലം അദ്ദേഹം നിറഞ്ഞാടി. തെയ്യം അനുഷ്ഠാനത്തോടുള്ള അർപണവും സ്നേഹവും അദേഹത്തിൻ്റെ തെയ്യക്കോലങ്ങളിൽ തെളിഞ്ഞ് കണ്ടിരുന്നു. എടത്തോട് ചെരിപ്പാടിത്തറവാട്, പരപ്പ മുണ്ട്യക്കാവ്, ക്ലായിക്കോട് കൊട്ടാരം, ബളാൽ പള്ളിയറക്കാൽ, മലോം കൂലോം, ചുള്ളി വിഷ്ണുമൂർത്തി ക്ഷേത്രം, തുടങ്ങി ഒട്ടേറെ ദേവസ്ഥാനങ്ങളിൽ ഇദ്ദേഹം വിഷ്ണുമൂർത്തി, ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.

തെയ്യം കലാകാരൻ പാലായി കൃഷ്ണൻ പണിക്കർ പരപ്പേൻ നിര്യാതനായി

ഭാര്യ: ലക്ഷ്മി. മക്കൾ: അനിൽ പണിക്കർ, പ്രദീപ് (തെയ്യം കലാകാരൻ), പ്രവീൺ (താലൂക് ഓഫീസ് വെള്ളരിക്കുണ്ട് ). മരുമകൾ: രേഷ്മ.

സംസ്കാരം വൈകീട്ടോടെ എടത്തോട് വീട്ടുവളപ്പിൽ നടന്നു.

Keywords:  Kerala, News, Kasaragod, Parappa, Death, Obituary, Theyyam artist Palai Krishnan Panicker passed away.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia