city-gold-ad-for-blogger

പ്രമുഖ തെയ്യം കലാകാരന്‍ മഡിയന്‍ ചിണ്ടന്‍ ചിങ്കം നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08/03/2016) പ്രമുഖ തെയ്യം കലാകാരന്‍ മഡിയന്‍ ചിണ്ടന്‍ ചിങ്കം (79) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാഞ്ഞങ്ങാട് കുന്നുമ്മല്‍ കൃഷ്ണ നഴ്‌സിങ്ങ് ഹോമില്‍വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കിഴക്കുംകര മണലില്‍ സ്വദേശിയായ മടിയന്‍ ചിങ്കത്തിന് 2015ല്‍ നാടന്‍കലാ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരമടക്കം നിരവധി അംഗീകരങ്ങള്‍ ലഭിച്ചിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: ബാബു മണക്കാടന്‍ (തെയ്യം കലാകാരന്‍), ഉഷ, അനിത, ഉമാദേവി. മരുമക്കള്‍: പപ്പന്‍, രവി (റെയില്‍വേ പോലീസ്), പരേതനായ ശേഖരന്‍. സഹോദരങ്ങള്‍: ശാരദ (വെള്ളച്ചാല്‍), പരേതരായ നാരായണന്‍, കുമാരന്‍, കൊറപ്പാളു.

15-ാം വയസ്സിലാണ് ചിണ്ടന്‍ തെയ്യക്കാരനാകുന്നത്. കളിയാട്ടക്കാലമായാല്‍ ദേവസ്ഥാനങ്ങളിലും കാവുകളിലും തറവാടുകളിലുമായി കോലധാരിയായി അരങ്ങുവാഴുകയായിരുന്നു അദ്ദേഹം. 1982ല്‍ ജ്യേഷ്ഠന്‍ അമ്പുചിങ്കത്തിന്റെ വേര്‍പാടിനെത്തുടര്‍ന്ന് തറവാട്ടിലെ മുതിര്‍ന്ന കോലധാരിയായ ചിണ്ടന്‍ മഡിയന്‍ ചിണ്ടന്‍ ചിങ്കമാകുകയായിരുന്നു. മഡിയന്‍കൂലോം കലശോത്സവത്തിന് ക്ഷേത്രപാലകനീശ്വരന്റെ തിരുമുടിയേറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.

പ്രദേശത്ത് നടക്കുന്ന കളിയാട്ടങ്ങളിലെ സമുദായ തെയ്യക്കാരനെ തീരുമാനിക്കാനുള്ള ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ആചാരവേഷമായ കൂര്‍ത്ത നീളന്‍ വെള്ളത്തൊപ്പിയും പച്ചക്കച്ചയും ചുരികയുമേന്തിയുമാണ് മഡിയന്‍ ചിങ്കം കളിയാട്ട സ്ഥലങ്ങളില്‍ എത്തിയിരുന്നത്. ക്ഷേത്രപാലകനീശ്വരന്റെയും കാളരാത്രിയമ്മയുടെയും അനുഗ്രഹമെന്നോണം 78-ാം വയസിലും ഈശ്വരന്റെ തിരുമുടിയേറ്റാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പ്രമുഖ തെയ്യം കലാകാരന്‍ മഡിയന്‍ ചിണ്ടന്‍ ചിങ്കം നിര്യാതനായി

Keywords:  Kasaragod, Kerala, Kanhangad, Death, Obituary,Theyyam artist Madiyan Chindan Chingam passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia