city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പേ­ര­ മ­ക­ളുടെ വിവാ­ഹ സല്‍­ക്കാ­ര­ത്തി­നു­ള്ള ഒ­രു­ക്ക­ത്തി­നി­ട­യില്‍ ഉ­പ്പൂ­പ്പ മ­രി­ച്ചു

പേ­ര­ മ­ക­ളുടെ വിവാ­ഹ സല്‍­ക്കാ­ര­ത്തി­നു­ള്ള ഒ­രു­ക്ക­ത്തി­നി­ട­യില്‍ ഉ­പ്പൂ­പ്പ മ­രി­ച്ചു
കാസര്‍­കോട്: പേ­ര­ മ­ക­ളുടെ വിവാ­ഹ സല്‍­ക്കാ­ര­ത്തി­നു­ള്ള ഒ­രു­ക്ക­ത്തി­നി­ട­യില്‍ ഉ­പ്പൂ­പ്പ കു­ഴ­ഞ്ഞു­വീ­ണു മ­രി­ച്ചു. തെ­രുവ­ത്ത് മ­ഷ്­ഹൂ­ദ് മന്‍­സി­ലില്‍ മു­ഹമ്മ­ദ് കു­ഞ്ഞി-ബീ­ഫാത്വി­മ ദ­മ്പ­തി­ക­ളു­ടെ മ­കന്‍ അ­ബ്ദുര്‍ റ­സാ­ഖ് (68) ആ­ണ് മ­രി­ച്ച­ത്.

ചൊ­വ്വാഴ്ച വൈ­കി­ട്ട് ആ­റ് മണി­യോ­ടെ­യാ­ണ് സം­ഭവം. അ­ബ്ദുര്‍ റ­സാ­ഖി­ന്റെ പേ­ര­ മ­ക­ളു­ടെ ബു­ധ­നാഴ്­ച ന­ട­ക്കു­ന്ന വിവാ­ഹ സല്‍­ക്കാ­ര­ത്തി­ന് കാസര്‍­കോ­ട് ടൗ­ണില്‍ പോ­യി സാധ­ന­ങ്ങള്‍ വാ­ങ്ങി­വ­ന്ന ശേ­ഷം വീ­ട്ടില്‍­വെ­ച്ചാ­ണ് കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ച­ത്.

ക­ഴി­ഞ്ഞ­മാ­സം 30 നാ­യി­രു­ന്നു മ­കള്‍ സൗ­ദ­യു­ടെ മ­ക­ളു­ടെ വി­വാ­ഹം ന­ട­ന്നത്. ഇ­വര്‍­ക്ക് സല്‍­ക്കാ­രം ഒ­രു­ക്കു­ന്ന­തി­നു­ള്ള ത­യ്യാ­റെ­ടു­പ്പി­ലാ­യി­രു­ന്നു അ­ബ്ദുര്‍ റ­സാ­ഖ്. 42 വര്‍­ഷം കാ­സര്‍­കോ­ട് ഇ­സ്ലാമിയ ടൈല്‍­സ് ഫാ­ക്ട­റി­യി­ലെ ജീ­വ­ന­ക്കാ­ര­നാ­യി­രു­ന്നു.

ഭാര്യ: റുഖി­യ. മക്കള്‍: മു­ഹ­മ്മദ് (ജിദ്ദ), മു­നീര്‍ (വ്യാ­പാ­രി), അ­ഷ്‌റ­ഫ് (കു­വൈ­ത്ത്), ഷം­സു (ഷാര്‍ജ), മ­ഷ്­ഹൂദ് (യൂ­ണി­യന്‍ ബാ­ങ്ക് ജീ­വ­ന­ക്കാ­രന്‍ നീ­ലേ­ശ്വ­രം). സൗ­ദ, മൈ­മൂ­ന. മ­രു­മ­ക്കള്‍: സു­ബൈ­ദ അ­റ­ന്തോട്, സു­ഹ­റ കുമ്പ­ള, അ­സ്മ­ത്ത് മം­ഗ­ലാ­പുരം, താഹി­റ ത­ളങ്കര, ഇ­സ്­മാ­യില്‍ മം­ഗ­ലാ­പു­രം, ഖാ­ലി­ദ് കൊ­റ­ക്കോട്. സ­ഹോ­ദ­ര­ങ്ങള്‍: കു­ഞ്ഞാ­മി­ന, മ­റി­യു­മ്മ.

ഖ­ബ­റട­ക്കം ബു­ധ­നാഴ്­ച ഉ­ച്ച­യ്­ക്ക് 12 മണി­യോ­ടെ തള­ങ്ക­ര മാ­ലി­ക്ക് ദീ­നാര്‍ ഖ­ബ­ര്‍ സ്ഥാ­നില്‍ ന­ടന്നു.

Keywords:  Kasaragod, Obituary, Theruvath, Kerala, Abdul Razak

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia