Found Dead | കുമ്പള കോയിപ്പാടി കുണ്ടങ്ങാരടുക്കയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച രാത്രി 11.30 മണിയോടെ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്
കുമ്പള:(KasaragodVartha) യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കോയിപ്പാടി കുണ്ടങ്ങാരടുക്കയിലെ രവിയുടെ ഭാര്യ സുഗന്ധി (29) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി 11.30 മണിയോടെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീടിന്റെ ജനാലയില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. സാരി അറുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വീട്ടില്‍ ഉണ്ടായ നിസാരമായ പ്രശ്‌നത്തിന്റെ പേരിലാണ് യുവതി കടുംകൈ കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത്
ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)