ഭാര്യക്കൊപ്പം ബസ് സ്റ്റോപിലേക്ക് നടന്നു പോകുന്നതിനിടെ ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു
Mar 10, 2021, 19:58 IST
നീലേശ്വരം: (www.kasargodvartha.com 10.03.2021) ഭാര്യക്കൊപ്പം ബസ് സ്റ്റോപിലേക്ക് നടന്നു പോകുന്നതിനിടെ ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു.
കാട്ടിപ്പൊയിലിലെ ജയകുമാർ കുറുവാട്ട് (45) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പരപ്പയിലെ ബാങ്കിലേക്ക് പോകാൻ ഭാര്യയോടൊപ്പം വീട്ടിൽ നിന്നും കാട്ടിപ്പൊയിൽ ഭജനമഠത്തിനടുത്തെ ബസ് സ്റ്റോപിലേക്ക് നടന്നു പോകുമ്പോഴാണ് കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ വയലാച്ചേരി കമ്പിക്കാനം കുഞ്ഞിക്കണ്ണൻ നായരുടെയും കെ മാണിക്കുഞ്ഞിന്റെയും മകനാണ്. ഭാര്യ: ബേബി ചൂട്വം. മക്കൾ: അഭിജിത്ത്, അഭിഷേക്(വിദ്യാർഥികൾ). സഹോദരങ്ങൾ: രമണി, പൂമണി, സുമതി.
Keywords: Kerala, News, Kasaragod, Neeleswaram, Death, Jayakumar Kuruvat, Wife, Husband, Obituary, The husband collapsed and died while walking with his wife to the bus stop.
< !- START disable copy paste -->