city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുകവലിയുടെ ദുരന്തത്തിന്റെ കഥപറഞ്ഞ ദ ബോസ് ഒ ഡോസ് 22ന് റിലീസ് ചെയ്യും

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 21/03/2015) പുകവലിക്കാത്ത ഒരു ചെറുപ്പക്കാരന്‍ മരണത്തിന് കീഴടങ്ങുന്ന കഥപറയുന്ന ദി ബോസ് ഒ ഡോസ് എന്ന ഹ്രസ്വ ചിത്രം 22ന് റിലീസ് ചെയ്യും.  കുന്നില്‍ യംഗ് ചലഞ്ചേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പുകവലിക്കുന്ന തന്റെ സുഹൃത്തുക്കളോടൊപ്പം തന്റെ ബാല്യം ചെലവഴിച്ചപ്പോള്‍ രോഗം പിടിപെടുകയും അവസാനം മരണം വരിക്കുകയും ചെയ്യുന്ന കഥയാണ് ഇതില്‍ പറയുന്നത്. അവസാന വലി എന്ന അര്‍ത്ഥം വരുന്ന ബോസ് ഒ ഡോസ് എന്ന ഇറാനിയന്‍ പേരാണ് ഹ്രസ്വചിത്രത്തിന് നല്‍കിയിരിക്കുന്നത്.

സൗഫീദ് കുന്നിലാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അംസു മേനത്ത് തിരക്കഥയും ഗഫൂര്‍ പെര്‍വാഡ് ക്യാമറ ചിത്രീകരണവും നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രവര്‍ത്തകരായ സൗഫീദ്, ഫൈസല്‍, ഷഫീഖ്, മുനവ്വര്‍, ശരത്, സിനാന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

22ന് രാത്രി ഏഴ് മണിക്ക് കുന്നിലില്‍ വെച്ച് ഈ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും. കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്ത് ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
പുകവലിയുടെ ദുരന്തത്തിന്റെ കഥപറഞ്ഞ ദ ബോസ് ഒ ഡോസ് 22ന് റിലീസ് ചെയ്യും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia