city-gold-ad-for-blogger
Aster MIMS 10/10/2023

മുൻ പഞ്ചായത്ത് സെക്രടറിയും ബസുടമയുമായ മധൂരിലെ താരനാഥ് നിര്യാതനായി

മധൂർ: (www.kasargodvartha.com 25.08.2021) ദീർഘകാലം പഞ്ചായത്ത് വകുപ്പിൽ ജീവനക്കാരനും ബസ്‌ ഉടമയുമായിരുന്ന മധൂർ കോടിമജലു ജനഗ നിലയത്തിലെ താരനാഥ് (65) നിര്യാതനായി. പൈവളിഗെ പഞ്ചായത്ത് സെക്രടറിയായിരുന്നു. കോൺഗ്രസ് പ്രവർത്തകനും ട്രേഡ് യൂനിയൻ നേതാവുമായിരുന്നു.

മുൻ പഞ്ചായത്ത് സെക്രടറിയും ബസുടമയുമായ മധൂരിലെ താരനാഥ് നിര്യാതനായി

ബസ് ഓണേഴ്സ് അസോസിയേഷൻ കാസർകോട് താലൂക് ജോ. സെക്രടറി, കേരള സ്റ്റേറ്റ് സെർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് നിയോജക മണ്ഡലം സെക്രടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പരേതരായ ഈശ്വര - കമല ദമ്പതികളുടെ മകനാണ്. ഭാര്യ: സബിത (ഹെഡ്മിസ്ട്ര​സ്, ജി എൽ പി എസ് പേരാൽ കണ്ണൂർ).

മക്കൾ: കാർതിക് രാജ് (തളങ്കര മാലിക് ദീനാർ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), കീർതൻ രാജ്, കാവ്യശ്രീ (അധ്യാപിക). മരുമകൾ: പല്ലവി.

സഹോദരങ്ങൾ: നാഗരാജ, ഉപാലാക്ഷി, ശാന്തകുമാരി, മാലതി, പരേതരായ രത്നാവതി, ചിത്രകല, ശൈലജ.

താരനാഥ് മധുരിൻ്റെ നിര്യാണത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എം എൽ എ, ഡി സി സി പ്രസിഡൻറ് ഹകീം കുന്നിൽ, കെ നീലകണ്ഠൻ, ഡി സി സി ജനറൽ സെക്രടറി കരുൺ താപ്പ, കാസർകോട് ബ്ലോക് കോൺഗ്രസ് പ്രസിഡൻ്റ് കെ ഖാലിദ്, മധൂർ മണ്ഡലം പ്രസിഡൻ്റ് എം രാജീവൻ നമ്പ്യാർ, സെക്രടറി അബ്ദുസ്സമദ്, മധൂർ പഞ്ചായത്തംഗം ഇ അമ്പിളി, കെ വി ഭക്തവത്സലൻ എന്നിവരും ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമിറ്റിയും, പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് ബ്ലോക് കമിറ്റിയും അനുശോചിച്ചു.

Keywords:  Kerala, Kasaragod, News, Obituary, Madhur, Bus-owners, Congress, Trade-union, Tharanath from Madhur passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia