ട്രെയിനിറങ്ങുന്നതിനിടെ ഹൃദയാഘാതം; തളങ്കര സ്വദേശി മരിച്ചു
Nov 23, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 23/11/2015) മുംബൈയില്‍ നിന്ന് കാസര്‍കോട്ടെത്തിയ തളങ്കര സ്വദേശി ട്രെയിനിറങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.തളങ്കര നുസ്രത്ത്‌നഗറിലെ എം എ ഹൗസില്‍ പി എം മുഹമ്മദ്കുഞ്ഞിയാണ് (72) മരണപ്പെട്ടത്.
മുംബൈയില്‍ വിവിധജോലികള്‍ ചെയ്തുവരികയായിരുന്ന മുഹമ്മദ്കുഞ്ഞി. ഞായറാഴ്ച രാത്രിയാണ് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് മുഹമ്മദ്കുഞ്ഞിക്ക് ഹൃദയാഘാതം സംഭവിച്ചത്. റെയില്‍വെ സ്റ്റഷനില്‍ സ്വീകരിക്കാനെത്തിയ ബന്ധുക്കള്‍ ഇദ്ദേഹത്തെ ഉടന്‍ തന്നെ തളങ്കര മാലിക് ദിനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുംബൈയില്‍ വര്‍ഷങ്ങളായി തെരുവ് കച്ചവടം അടക്കമുള്ള ജോലികള്‍ ചെയ്താണ് മുഹമ്മദ്കുഞ്ഞി കുടുംബം പുലര്‍ത്തിയിരുന്നത്. ഭാര്യ റുഖിയ. മക്കള്‍: ഷഹനാസ്, ആരിഫ, സഫ്‌നാസ്. മരുമക്കള്‍: സബീര്‍ തളങ്കര,അബ്ദുറഹീം ചേരങ്കൈ,ബദറുദ്ദീന്‍ ബേവിഞ്ച. സഹോദരങ്ങള്‍: ആമിന,മാമു, ആയിഷാബി, നഫീസ, മാലിക്.

Keywords: Kasaragod, Kerala, Obituary, Muhammad Kunji, Thalangara native passed away due to heart attack from railway station