ഷാര്‍ജയില്‍ വ്യാപാരിയായ തളങ്കര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Sep 11, 2014, 10:18 IST
തളങ്കര: (www.kasargodvartha.com 11.09.2014) ഷാര്‍ജയിലെ വ്യാപാരിയായ തളങ്കര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡ് ഷഹനാസ് മന്‍സിലിലെ എം.എ. അബ്ദുല്‍ ഖാദര്‍ (56) ആണ് മരിച്ചത്. ഷാര്‍ജ റോളയിലെ ഖോജ ഫാന്‍സി പാര്‍ട്ണറാണ്. വ്യാഴാഴ്ച രാവിലെ പ്രഭാത നിസ്‌കാരം കഴിഞ്ഞ് കിടന്ന അബ്ദുല്‍ ഖാദറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തളങ്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂപ്പന്‍ അബ്ദുല്ല-സൈനബ ദമ്പതികളുടെ മകനാണ്. റംസാനില്‍ നാട്ടില്‍ വന്ന അബ്ദുല്‍ ഖാദര്‍ സെപ്തംബര്‍ 26 ന് ഷാര്‍ജയിലേക്ക് തിരിച്ച് പോകാനിരിക്കെയാണ് മരണം. ഭാര്യ: മറിയംബി. മക്കള്‍: ഷഫാന, ഷംസീന, ഷഹനാസ്, സാദിഖ്, ഷഹാമ.
മരുമക്കള്‍: സിദ്ദീഖ് പാറക്കട്ട, നിസാര്‍ ചെട്ടുംകുഴി, ഷരീഫ് ദേളി, സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, കുഞ്ഞഹമ്മദ്. ഖബറടക്കം വൈകിട്ട് നാല് മണിക്ക് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Thalangara, Kasaragod, Obituary, Kerala, Sharjah, Merchant, Thalangara M.A. Abdul Khader passes away.
Advertisement:
Advertisement: