തളങ്കര ഗസ്സാലി നഗറിലെ മുഹമ്മദ് ഷാഫി നിര്യാതനായി
Feb 24, 2016, 12:19 IST
കാസര്‍കോട്: (www.kasargodvartha.com 24/02/2016) തളങ്കര ഗസ്സാലി നഗറിലെ മുഹമ്മദ് ഷാഫി(63) നിര്യാതനായി. കാസര്‍കോട്ടെ ആദ്യകാല വ്യാപാരിയായിരുന്നു. തളങ്കര ഗസ്സാലി നഗറിലെ പരേതനായ ബീഡി അബ്ദുല്‍ റഹ്മാന്റെ മകനാണ്. ഏതാനും വര്‍ഷമായി എരിയാലിലാണ് താമസം. കുറച്ചു നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ എരിയാലിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
കാസര്‍കോട്ടെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളായിരുന്ന മെഹ്ബൂബ് ടെക്‌സ്റ്റൈല്‍സിന്റെയും ഡ്രസ്‌ലാന്‍ഡിന്റെയും ഉടമയാണ്. ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ മെഹ്ബൂബ് ഹോട്ടലിന്റെയും ഉടമയായിരുന്നു. കാസര്‍കോട്ട് ആദ്യകാലത്ത് വിപുലമായ നിലയിലുള്ള റെഡിമെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപനം ആരംഭിച്ചത് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു.
പരേതനായ കെ എസ് അബ്ദുല്ലയുടെ ഭാര്യാ സഹോദരനാണ്. ഭാര്യ: സഫിയ. മക്കള്‍: ഷംസാദ്, ഫാറൂഖ്, അബ്ദുര്‍ റസാഖ്, ജാബിര്‍. മരുമക്കള്‍: ബഷീര്‍ (തളങ്കര കടവത്ത്), ഹന്നത്ത്, റാഹിന, സുമയ്യ. സഹോദരങ്ങള്‍: ബീവി, സാറ, ഇണ്ടിഅബ്ദുല്ലകുഞ്ഞി ഹാജി, സക്കറിയ, റാബിയ. ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടക്കും.
Keywords: Thalangara Gassaly Nagar Muhammed Shafi passes away, Obituary, Kasaragod, Kerala