മതപ്രഭാഷണം കഴിഞ്ഞ് വീട്ടിലെത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണുമരിച്ചു
May 6, 2015, 12:53 IST
തളങ്കര: (www.kasargodvartha.com 06/05/2015) മതപ്രഭാഷണം കഴിഞ്ഞ് വീട്ടിലെത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണുമരിച്ചു. തളങ്കര നുസ്രത്ത് റോഡിലെ അഹമ്മദ് കുഞ്ഞി (മീശക്കാരന്‍ ആമിഞ്ഞി -58) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. തളങ്കര നുസ്രത്തുല്‍ മസാക്കീന്‍ സംഘടിപ്പിച്ച നൗഷാദ് ബാഖവിയുടെ പ്രഭാഷണം കഴിഞ്ഞ് വീട്ടിലെത്തിയ അഹമ്മദ് കുഞ്ഞി നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തെ ജനതാദളിലും ഐ.എന്‍.എല്ലിലും പ്രവര്‍ത്തിച്ചിരുന്നു. നുസ്രത്ത് നഗര്‍ മജ്‌ലിസുല്‍ ഫലാഹ് പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് വൈസ് പ്രസിഡണ്ട്, തളങ്കര സുന്നീ സെന്റര്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. നല്ലൊരു അനൗസര്‍ കൂടിയായിരുന്നു അഹമ്മദ് കുഞ്ഞി. മുന്‍ കാലങ്ങളില്‍ മാലിക് ദീനാര്‍ ഉറൂസിനും പൊതുകാര്യങ്ങളിലും ഇദ്ദേഹം അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു.
ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന അഹമ്മദ് കുഞ്ഞി പിന്നീട് മുംബൈയിലെ കോളിയാട് ഹോട്ടല്‍ നടത്തിവരികയായിരുന്നു. പരേതനായ മീശക്കാരന്‍ അബ്ദുര്‍ റഹ് മാന്റെ മകനാണ്. മാതാവ്: ആഇശ. ഭാര്യ: സൈനബി. ഷാഹിദ് (ദുബൈ) ഏക മകനാണ്. സഹോദരങ്ങള്‍: മുബാസ് ബഷീര്‍, നഫീസ, അവ്വാബി, പരേതരായ ടി.എ മുഹമ്മദ് ഹാജി, എം.ആര്‍ അബ്ദുല്‍ഖാദര്‍, ടി.എ അബ്ദുല്ല, മറിയുമ്മ, ബീവി, ആസ്യുമ്മ. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Also Read:
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന് ഭീഷണിയാകും: സൗദി രാജാവ് സല്മാന്
Keywords: Kasaragod, Kerala, Thalangara, died, Obituary, Ahmed Kunhi, Hospital, Thalangara Ahamed Kunhi passes away.
Advertisement: